city-gold-ad-for-blogger

കാഞ്ഞങ്ങാട് ബ്ലോക്കില്‍ ജാതി സെന്‍സസ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ ബഹിഷ്‌ക്കരിച്ചു

കാഞ്ഞങ്ങാട് ബ്ലോക്കില്‍ ജാതി സെന്‍സസ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ ബഹിഷ്‌ക്കരിച്ചു
കാഞ്ഞങ്ങാട്: നിശ്ചയിച്ച പ്രതിഫലം വെട്ടിക്കുറച്ച നടപടിയില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് ബ്ലോക്കില്‍ ജാതി സെന്‍സസ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ ബഹിഷ്‌ക്കരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്കില്‍ ജാതി സെന്‍സസിന്റെ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്താന്‍ ചുമതലപ്പെട്ട ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ ജോലിയില്‍ നിന്ന് വിട്ടുനിന്നതോടെ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി തടസ്സപ്പെട്ടിരിക്കുകയാണ്.
ജാതി സെന്‍സസ് ജോലികള്‍ ചെയ്താല്‍ 7,500 രൂപ ശമ്പളവും യാത്രാ ബത്തയായി 1,500 രൂപയും ഉറപ്പ് നല്‍കിയതിനാലാണ് ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍മാര്‍ ഈ ജോലി ഏറ്റെടുത്തിരുന്നത്. എന്നാല്‍ സര്‍വ്വേ അവസാനഘട്ടത്തില്‍ എത്തിയതോടെ പ്രതിഫലം 3,500 രൂപ മുതല്‍ 5,000 രൂപവരെയായി വെട്ടിക്കുറക്കുകയായിരുന്നു. കാഞ്ഞങ്ങാട് ബ്ലോക്കില്‍ 140 പേരെയാണ് ജാതി സെന്‍സസ് ജോലികള്‍ക്കായി ചുമതലപ്പെടുത്തിയിരുന്നത്.

ഒരു വീട്ടില്‍ 15 മിനുട്ട് മുതല്‍ അര മണിക്കൂര്‍വരെ ചെലവഴിക്കേണ്ടിവരുന്നതായി ഓപ്പറേറ്റര്‍മാര്‍ പറയുന്നു. ജാതി സെന്‍സസ് വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായി നല്‍കിയ ലാപ്‌ടോപ്പ് തീരെ ഗുണനിലവാരം കുറഞ്ഞതാണ്. ഇതുമൂലം ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്നു.

പ്രമുഖ കമ്പ്യൂട്ടര്‍ സ്ഥാപനമായ സത്യ കമ്പ്യൂട്ടേഴ്‌സ് പാലക്കാട്ടെ ഐടി കമ്പനിയേയും കാഞ്ഞങ്ങാട്ടെ കുടുംബശ്രീയേയും ഇതിന്റെ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ക്ക് നിശ്ചയിച്ച പ്രതിഫലം വെട്ടിക്കുറക്കുന്നത് കുടുംബശ്രീക്ക് നല്‍കാനാണെന്ന ആരോപണവും ഇവര്‍ ഉന്നയിച്ചിട്ടുണ്ട്. ആവശ്യത്തിന് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ ഇല്ലാത്തതിനാല്‍ കാഞ്ഞങ്ങാട് ബ്ലോക്കില്‍ സെന്‍സസ് പ്രവര്‍ത്തനം വൈകിയാണ് ആരംഭിച്ചത്. ഓപ്പറേറ്റര്‍മാരെ ലഭിക്കാത്തതിനെ തുടര്‍ന്ന് വിവിധ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളെ ഉപയോഗിച്ചാണ് സെന്‍സസ് പ്രവര്‍ത്തനം നടത്തിയത്. ഇതെചൊല്ലി എന്യൂമറേറ്റര്‍മാര്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിച്ചിരുന്നത്.

Keywords:  kasaragod, Kerala, Kanhangad, Boycott




Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia