city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദളിത് യുവതിയെ ഗര്‍ഭിണിയാക്കിയ കേസിന്റെ ഫയലുകള്‍ ജില്ലാ കോടതിക്ക് കൈമാറി

ദളിത് യുവതിയെ ഗര്‍ഭിണിയാക്കിയ കേസിന്റെ ഫയലുകള്‍ ജില്ലാ കോടതിക്ക് കൈമാറി
കാഞ്ഞങ്ങാട്: ദളിത് യുവതിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ഗര്‍ഭിണിയായ ശേഷം ഉപേക്ഷിക്കുകയും ചെയ്ത കേസിന്റെ ഫയലുകള്‍ വിചാരണയ്ക്കായി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി ജില്ലാ സെഷന്‍സ് കോടതിക്ക് കൈമാറി.

ചിറ്റാരിക്കാല്‍ ഈട്ടിത്തട്ടിലെ സജേഷ്‌കൃഷ്ണന്‍ (23) പ്രതിയായ പീഡനക്കേസിന്റെ ഫയലുകളാണ് കഴിഞ്ഞദിവസം ജില്ലാ കോടതിക്ക് കൈമാറിയത്. ഈ കേസിന്റെ കുറ്റപത്രം നേരത്തെ കാസര്‍കോട് സ്‌പെഷ്യല്‍ മൊബൈല്‍സ്‌ക്വാഡ് ഡി.വൈ.എസ്.പി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ചിറ്റാരിക്കാല്‍ അറക്കത്തട്ട് സ്വദേശിനിയായ 21 കാരിയെ സജേഷ്‌കൃഷ്ണന്‍ വിവാഹ വാഗ്ദാനം ചെയ്ത് യുവതിയുടെ വീട്ടില്‍ വെച്ചും തുടര്‍ന്ന് കോയമ്പത്തൂരിലേക്ക് തട്ടിക്കൊണ്ടുപോയി അവിടത്തെ ലോഡ്ജില്‍ വെച്ചും ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 2010 സെപ്തംബര്‍ എട്ടിന് മുമ്പുള്ള ദിവസമാണ് യുവതിയെ സജേഷ്‌കൃഷ്ണന്‍ കോയമ്പത്തൂരിലേക്കും മംഗലാപുരത്തേക്കും തട്ടിക്കൊണ്ടുപോയി ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയത്.

തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയെ ഏഴ് മാസത്തിനു ശേഷം സജേഷ്‌കൃഷ്ണന്‍ ഉപേക്ഷിക്കുകയായിരുന്നു. യുവതി ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഈ വിവരമറിഞ്ഞിട്ടും സജേഷ് യുവതിയെയും കുഞ്ഞിനെയും കാണാന്‍ വന്നില്ല. ഈ സാഹചര്യത്തിലാണ് യുവതി സജേഷിനെതിരെ കണ്ണൂര്‍ റെയിഞ്ച് ഡി.ഐ.ജിക്ക് പരാതി നല്‍കിയത്.

ഡി.ഐ.ജി സജേഷിനെതിരെ കേസെടുക്കാന്‍ ചിറ്റാരിക്കാല്‍ പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. സജേഷിനെതിരെ പോലീസ് കേസെടുത്തതോടെ പരാതിക്കാരി ദളിത് സമുദായത്തില്‍പ്പെട്ട യുവതിയായതിനാല്‍ അന്വേഷണ ചുമതല കാസര്‍കോട് എസ്.എം.എസ് ഡി.വൈ.എസ്.പിക്ക് കൈമാറുകയായിരുന്നു.

അന്വേഷണത്തെത്തുടര്‍ന്ന് ഒളിവില്‍ പോയ സജേഷ് കൃഷ്ണനെ 2012 നവംബര്‍ ഏഴിനാണ് എസ്.എം.എസ് ഡി.വൈ.എസ്.പി അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ഡി.വൈ.എസ്.പി അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം ഒരാഴ്ച മുമ്പാണ് ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Keywords: Women, Molestation, Case, File, Hand over, District court, Kanhangad, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia