നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടികൂടി
Mar 27, 2015, 16:07 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27/03/2015) നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ പോലീസ് ഓടിച്ചിട്ട് പിടികൂടി. പടന്നക്കാട് കരുവളത്തെ ശ്യാംമോഹനനെയാണ് (24) വെള്ളിയാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് എഎസ്‌ഐ മൊയ്തീന്‍ കുട്ടിയും സംഘവും പിടികൂടിയത്.
കഞ്ചാവ് ബീഡി വലിക്കുന്നത് ചോദ്യം ചെയ്ത നീലേശ്വരം കണിച്ചിറയിലെ പിവി സനൂപ് കുമാര്‍, സുഹൃത്തുക്കളായ വിനയന്‍, പ്രണവ് എന്നിവരെ ഹോട്ടലില്‍ കയറി ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയാണ് ഇയാള്‍. ഈ കേസില്‍ പിടികൂടാനെത്തിയപ്പോഴാണ് ശ്യാംമോഹന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. മാര്‍ച്ച് 19 ന് രാത്രിയിലായിരുന്നു സംഭവം.
പോലീസ് കേസെടുത്തതോടെ ശ്യാംമോഹന്‍ ഒളിവില്‍ പോവുകയായിരുന്നു. ഇയാള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസില്‍ മൂന്നിലധികം അറസ്റ്റ് വാറണ്ടുകള്‍ നിലവിലുണ്ട്. പ്രതിയെ വെള്ളിയാഴ്ച ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.

Also Read:
Keywords: Kanhangad, Kerala, Accuse, Case, Police, Ganja.
Advertisement: