ക്രിസ്തുമസ് കരോള്‍ സംഘമയച്ച പടക്കത്തില്‍ നിന്നും വ്യാപാരസ്ഥാപനത്തിന് തീപിടിച്ചു
Dec 22, 2012, 20:59 IST
കാഞ്ഞങ്ങാട്: ക്രിസ്തുമസ് കരോള്‍ സംഘം കടന്നുപോകുന്നുന്നതിനിടെ അയച്ച വാണം വ്യാപാരസ്ഥാപനത്തിന്മേല് വീണ് തീപിടിച്ചു. സ്ഥാപനത്തിന്റെ രണ്ടാംനിലയിലെ ഫ്ലക്സ്ബോര്ഡിനാണ് തീപിടിച്ചത്.
കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിന് സമീപത്തെ ഉമേശ് കാമത്ത് ഇലക്ടോണിക്ക് കടയ്ക്കാണ് തീപിടിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് തീയണച്ചതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. ശനിയാഴ്ച വൈകിട്ട് 7.30 മണിയോടെയാണ് സംഭവം. ഇതുമൂലം നഗരത്തില്‍ അല്പസമയം ഗതാഗത സ്തംഭനവും ഉണ്ടായി.
Keywords: Kanhangad, Christmas Celebration, Flex board, Fire, Fire force, Kottacheri, Shop, Kasaragod, Kerala, Malayalam News, Malayalam Vartha, Kasaragod News, Kasaragod Vartha.