സിപിഎം പ്രവര്‍ത്തകന്‍ മാവില്‍ തൂങ്ങിമരിച്ച നിലയില്‍
Feb 17, 2012, 16:28 IST
പെരിയ: സിപിഎം പ്രവര്‍ത്തകനെ വീടിന് സമീപത്തെ മാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിയ ചെര്‍ക്കപ്പാറയിലെ നാരായണന്‍- രോഹിണി ദമ്പതികളുടെ മകനും സജീവ സിപിഎം പ്രവര്‍ത്തകനുമായ പുരുഷോത്തമനാണ് (27) തൂങ്ങിമരിച്ചത്.
ടൈല്‍സ് ജോലിക്കാരനായ പുരുഷോത്തമന്‍ വ്യാഴാഴ്ച രാത്രി വീട്ടിലെത്തിയശേഷം ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. വെള്ളിയാഴ്ച രാവിലെ പുരുഷോത്തമനെ കിടപ്പുമുറിയില്‍ കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ വീടിന് സമീപത്തെ മാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
ചെര്‍ക്കാപാറയിലെ തരംഗം ക്ലബ്ബിന്റെ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന പുരുഷോത്തമന്റെ ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമായിട്ടില്ല. മധു, മനോജ് എന്നിവര്‍ സഹോദരങ്ങളാണ്. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാശുപത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords: kasaragod, Kanhangad, Periya, CPM, Worker, suicide, Obituary,