പാണത്തൂരില്‍ സി.പി.എം. പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു; പനത്തടിയില്‍ ഹര്‍ത്താല്‍
Jun 30, 2014, 11:17 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.06.2014) രാജപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പാണത്തൂര്‍ പരിയാരത്ത് സി.പി.എം. പ്രവര്‍ത്തകനായ യുവാവ് കുത്തേറ്റ് മരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് പനത്തടി പഞ്ചായത്തില്‍ തിങ്കളാഴ്ച സി.പി.എം. ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നടക്കുകയാണ്. ടിപ്പര്‍ ലോറി ഡ്രൈവറും സി.പി.എം. പ്രവര്‍ത്തകനുമായ ഷെരീഫാ (26) ണ് ഞായറാഴ്ച രാത്രി കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ പാണത്തൂര്‍ പട്ടുവത്തെ രാജേഷിനെ രാജപുരം പോലീസ് കസ്റ്റഡിയിലെടുത്തു. രാജേഷ് പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോലീസ് കാവലില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 7.30 മണിയോടെ പാണത്തൂരിലെ പള്ളിയില്‍ നിന്ന് നോമ്പ് തുറയും നിസ്‌കാരവും കഴിഞ്ഞ് പുറത്തിറങ്ങിയ ഷെരീഫിനെ വഴിയില്‍ വെച്ച് കണ്ടുമുട്ടിയ രാജേഷ് വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അരയില്‍ കരുതിയ കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വയറിനും കൈക്കും ആഴത്തില്‍ കുത്തേറ്റ ഷെരീഫിനെ ഉടന്‍ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ അവിടെ എത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നു. മൃതദേഹം പിന്നീട് കാഞ്ഞങ്ങാട്ടെ മന്‍സൂര്‍ ആശുപത്രിയിലെത്തിച്ച് ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി തിങ്കളാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും.
കഴിഞ്ഞ ബുധനാഴ്ച പനത്തടി ചാമുണ്ഡിക്കുന്നില്‍ ഓട്ടോ തടഞ്ഞുനിര്‍ത്തി ഡ്രൈവറായ ബി.ജെ.പി. പ്രവര്‍ത്തകന്‍ പുലിക്കടവിലെ അരുണ്‍ലാലിനെ (22) വെട്ടിക്കൊന്നിരുന്നു. ഈ സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച പനത്തടിയില്‍ ബി.ജെ.പി. നടത്തിയ ഹര്‍ത്താലിനിടെ ഷെരീഫ് പാണത്തൂര്‍ ടൗണിലൂടെ ബൈക്കോടിച്ചതിനെചൊല്ലി ബി.ജെ.പി. പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു.
കോണ്‍ഗ്രസ് നേതാവ് ഹമീദിന്റേയും അസ്മയുടേയും മകനാണ് ഷെരീഫ്. ഗള്‍ഫിലുള്ള റഫീഖ്, ഷെഫീഖ് എന്നിവര്‍ സഹോദരങ്ങളാണ്. സി.പി.എം. നേതാവ് പരിയാരം അബ്ബാസിന്റെ മകളാണ് ഷെരീഫിന്റെ മാതാവ് അസ്മ.
ഒരാഴ്ചയ്ക്കിടെ പനത്തടി പഞ്ചായത്തില്‍ രണ്ട് യുവാക്കളാണ് കൊലക്കത്തിക്കിരയായത്. ബി.ജെ.പി. പ്രവര്‍ത്തകന്‍ അരുണ്‍ലാല്‍ കൊല്ലപ്പെട്ടതിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പാണ് റംസാന്‍ ആദ്യദിവസം തന്നെ ഷെരീഫ് ദാരുണമായി കൊല്ലപ്പെട്ടത്.
Also Read:
ചൈനീസ് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ വ്യോമമേഖലയില്‍
Keywords: Kasaragod, Killed, Panathur, Kanhangad, CPM Worker, Died, Harthal, Tipper lorry, Driver, BJP, Police, Custody.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067