ചാമുണ്ഡികുന്നില്‍ സി.പി.എം പ്രവര്ത്തകന് ആക്രമണത്തില്‍ പരിക്കേറ്റു
Feb 10, 2013, 23:48 IST
File Photo |
ഞായറാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് അഭിജിത്ത് ആക്രമിക്കപ്പെട്ടത്. ചാമുണ്ഡികുന്നില്‍ ഒരു തറവാട്ടില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ തെയ്യംകെട്ട് ഉത്സവം നടന്നിരുന്നു. തെയ്യം കെട്ട് ഉത്സവം കഴിഞ്ഞ് പുലര്‍ച്ചെ ഏതാനും സി.പി.എം പ്രവര്‍ത്തകര്‍ പെയ്ന്റും ബ്രഷുമായെത്തി റോഡിലും ഇലക്ട്രിക്പോസ്റ്റിലും ലീഗ് പ്രവര്‍ത്തകര്‍ എഴുതിയ ചുമരെഴുത്ത് സി.പി.എം-ഐ.എന്‍.എല്‍ എന്നാക്കിമാറ്റുകയായിരുന്നു. പുലര്‍ച്ചെ പള്ളിയില്‍ പോകുകയായിരുന്ന ചിലര്‍ ഇത് കാണുകയും ഇതിനിടയില്‍ യുവാവിനോടൊപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ കടന്നുകളയുകയും ചെയ്തു. പിടിയിലായ അഭിജിത്തിനെ മര്‍ദ്ദിക്കുകയും കാലടിച്ചു തകര്‍ക്കുകയുമായിരുന്നു.
പരിക്കേറ്റ യുവാവിനെ വിവരമറിഞ്ഞെത്തിയ ചിലര്‍ മംഗലാപുരം ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഈ സംഭവം നാട്ടിലധികമാരും അറിഞ്ഞിരുന്നില്ല. ഇതിനിടയില്‍ ഉച്ചയ്ക്ക് 12 മണിയോടെ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ പരിക്കേറ്റ യുവാവിന്റെ നില ഗുരുതരമാണെന്നും ഐ.സി.യുവിലാണെന്നും പ്രഖ്യാപിച്ച് ചാമുണ്ഡികുന്ന് കടകള്‍ അടപ്പിച്ച് ഹര്‍ത്താല്‍ നടത്താന്‍ ശ്രമിച്ചെങ്കിലും പോലീസെത്തി ഇവരെ വിരട്ടിയോടിച്ചു.
രാഷ്ട്രീയ പാര്‍ട്ടിയുടെ ആഹ്വാനം ഇല്ലാതെ ഹര്‍ത്താല്‍ നടത്താന്‍ സമ്മതിക്കില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്. അഭിജിത്തിനെ അക്രമിച്ചത് ലീഗ് പ്രവര്‍ത്തകരാണെന്നാണ് ഒരു വിഭാഗം സി.പി.എം പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. എന്നാല്‍ സി.പി.എം നേതൃത്വം ഔദ്യോഗികമായി ഈ പ്രശനത്തില്‍ ഇടപെട്ടിട്ടില്ല. അഭിജിത്തിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും, മറ്റെന്തോ പ്രശനത്തിന്റെ പേരിലാണ് മര്‍ദ്ദനമേറ്റതെന്നുമാണ് ലീഗ് നേതൃത്വം പറയുന്നത്. ഒപ്പമുള്ളവര്‍ തന്നെയായിരിക്കാം യുവാവിനെ മര്‍ദ്ദിച്ചതെന്നും ലീഗ് നേതാക്കള്‍ പറയുന്നു.
സംഭവത്തെതുടര്ത്ത് ചാമുണ്ഡികുന്നില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Keywords: Kerala, Kasaragod, Kanhangad, Chithari, Chamandikunnil, Clash, CPM, IUML, INL, Workers, Members, Police, ICU, Strike, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.