city-gold-ad-for-blogger
Aster MIMS 10/10/2023

രമേശ്‌ചെന്നിത്തലയുടെ പ്രസംഗ വേദിക്ക് തീയിട്ട കേസില്‍ സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

രമേശ്‌ചെന്നിത്തലയുടെ പ്രസംഗ വേദിക്ക് തീയിട്ട കേസില്‍ സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ചടങ്ങിനു വേണ്ടി വെള്ളിക്കോത്ത് ഒരുക്കിയ പ്രസംഗ വേദിക്ക് തീയിട്ട കേസില്‍ ഒരാള്‍ പോലീസ് പിടിയിലായി. സി.പി.എം പ്രവര്‍ത്തകനായ വെള്ളിക്കോത്ത് അടോട്ടെ രാജീവനെ (31) യാണ് ഹൊസ്ദുര്‍ഗ് എസ്. ഐ. ഇ. വി. സുധാകരന്‍ വെള്ളിയാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തത്. 2013 ജനുവരി 30 ന് പുലര്ചെയാണ് കേസിനാസ്പദമായ സംഭവം.

മഹാത്മാഗാന്ധിയുടെ 65-ാം രക്തസാക്ഷി ദിനത്തില്‍ വെള്ളിക്കോത്ത് രമേശ് ചെന്നിത്തലയ്ക്ക് പ്രസംഗിക്കാന്‍ വേണ്ടി സജീകരിച്ച വേദിയുടെ പിറക് വശത്ത് കെട്ടിയുയര്‍ത്തിയ കര്‍ട്ടനിലേക്ക് പ്ലാസ്റ്റിക് കുപ്പിയില്‍ നിന്ന് മണ്ണെണ്ണ ഒഴിച്ച ശേഷം തീയിടുകയായിരുന്നു. കര്‍ട്ടന്‍ ഭാഗീകമായി കത്തി നശിച്ചതോടൊപ്പം സ്റ്റേജിന്റെ പിറകുവശം നിലംപതിക്കുകയും ചെയ്തിരുന്നു.

അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വെള്ളിക്കോത്ത് മഹാകവി പി. സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുന്‍വശത്ത് ഗാന്ധിസ്മൃതി എന്ന ചടങ്ങ് ഒരുക്കിയിരുന്നത്. തീവെപ്പുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല.

Keywords: Ramesh Chennithala, Stage, Fire, Bellikoth, CPM, Worker, Arrest, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL