city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിപിഎം സൗഹൃദ സന്ദേശയാത്ര സമാപിച്ചു

സിപിഎം സൗഹൃദ സന്ദേശയാത്ര സമാപിച്ചു
കാഞ്ഞങ്ങാട്: വര്‍ഗീയ തീവ്രവാദത്തിനും സദാചാര പൊലീസ് അക്രമത്തിനുമെതിരെ മനസ്സുകളെ ഒന്നിപ്പിക്കാന്‍ സിപിഎം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ സന്ദേശയാത്ര സമാപിച്ചു.
ഞായറാഴ്ച തൃക്കരിപ്പൂരില്‍നിന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത് കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി നേതൃത്വം നല്‍കിയ തെക്കന്‍മേഖലാ ജാഥയും കുഞ്ചത്തൂര്‍ മാടയില്‍നിന്ന് സംസ്ഥാന കമ്മിറ്റിയംഗം എ കെ നാരായണന്‍ ഉദ്ഘാടനം ചെയ്ത് ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ നേതൃത്വം നല്‍കിയ വടക്കന്‍മേഖലാ ജാഥയും ആയിരങ്ങള്‍ അണിനിരന്ന ബഹുജന സംഗമത്തോടെ ചൊവ്വാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് സമാപിച്ചു.

വഴിനീളെ നൂറുകണക്കിനാളുകള്‍ ജാഥക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തി. കക്ഷിരാഷ്ട്രീയത്തിനും ജാതിമത ചിന്തകള്‍ക്കുമതീതമായി എല്ലാവിഭാഗക്കാരും സ്വീകരിക്കാനെത്തിയതായി ലീഡര്‍മാരായ പി കരുണാകരനും കെ പി സതീഷ്ചന്ദ്രനും പറഞ്ഞു. നാടിന്റെ സമാധാനത്തിന് യോജിച്ചുനീങ്ങാന്‍ മുന്നോട്ടുവന്നവരെ നേതാക്കള്‍ അഭിനന്ദിച്ചു.

പി കരുണാകരന്‍ എംപി നയിക്കുന്ന തെക്കന്‍മേഖലാ ജാഥ ചൊവ്വാഴ്ച രാവിലെ നീലേശ്വരത്തുനിന്ന് തുടങ്ങി. പടന്നക്കാടായിരുന്നു ആദ്യ സ്വീകരണം. നീലേശ്വരം ഏരിയയിലെ പ്രവര്‍ത്തകര്‍ ജാഥയെ അനുഗമിച്ചു. നെഹ്‌റു കോളേജ് പരിസരത്ത് കാഞ്ഞങ്ങാട് ഏരിയയിലേക്ക് എതിരേറ്റു. വന്‍ പ്രകടനത്തോടെയാണ് ജാഥ പടന്നക്കാടെത്തിയത്. യോഗത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ പി ദാമോദരന്‍ അധ്യക്ഷനായി. കണ്‍വീനര്‍ വി സുകുമാരന്‍ സ്വാഗതം പറഞ്ഞു. ലീഡര്‍ പി കരുണാകരന് പുറമെ സംസ്ഥാന കമ്മിറ്റിയംഗം എ കെ നാരായണന്‍, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം വി കോമന്‍നമ്പ്യാര്‍, കെ ബാലകൃഷ്ണന്‍, എം വി ബാലകൃഷ്ണന്‍, പി ജനാര്‍ദനന്‍, ജില്ലാകമ്മിറ്റി അംഗങ്ങളായ പി അപ്പുക്കുട്ടന്‍, വി പി ജാനകി, പി അമ്പാടി, വി കെ രാജന്‍, ടി കോരന്‍, പാവല്‍ കുഞ്ഞിക്കണ്ണന്‍, കെ പി നാരായണന്‍, എം പൊക്ലന്‍, ഏരിയാസെക്രട്ടറിമാരായ സാബു അബ്രഹാം, ടി കെ രവി എന്നിവരും ജാഥക്കൊപ്പമുണ്ടായി.
കെ പി സതീഷ്ചന്ദ്രന്‍ നയിക്കുന്ന വടക്കന്‍മേഖലാ ജാഥ രാവിലെ കാസര്‍കോടുനിന്ന് പ്രയാണമാരംഭിച്ചു.

സംസ്ഥാനപാതയെ ആവേശഭരിതമാക്കിയ ജാഥക്ക് ഉദുമ ഏരിയയിലെ മേല്‍പറമ്പിലായിരുന്നു ആദ്യ സ്വീകരണം. നൂറുകണക്കിനാളുകള്‍ ഇവിടെ തടിച്ചുകൂടി. ടി നാരായണന്‍ അധ്യക്ഷനായി. ചന്ദ്രന്‍ കൊക്കാല്‍സ്വാഗതം പറഞ്ഞു. പാലക്കുന്നിലെത്തുമ്പോഴേക്കും ആയിരങ്ങള്‍ ജാഥക്കൊപ്പം കൂടി. സ്വീകരണയോഗത്തില്‍ കെ വി ബാലകൃഷ്ണന്‍ അധ്യക്ഷനായി. വി ആര്‍ ഗംഗാധരന്‍ സ്വാഗതം പറഞ്ഞു. ജാഥ ബേക്കലിലെത്തിയപ്പോള്‍ ഐഎന്‍എല്‍ പ്രവര്‍ത്തകരും അഭിവാദ്യം ചെയ്യാനെത്തി. വൈകിട്ട് നാലോടെ പൂച്ചക്കാട് എത്തുമ്പോഴേക്കും മഹാറാലിയുടെ പ്രതീതിയായിരുന്നു. യോഗത്തില്‍ കെ വി ഭാസ്‌കരന്‍ അധ്യക്ഷനായി. എം എച്ച് ഹാരിസ് സ്വാഗതം പറഞ്ഞു.

പൂച്ചക്കാട് തായല്‍തൊട്ടി പ്രദേശത്ത് മുസ്ലിംലീഗില്‍നിന്ന് രാജിവച്ച നാസര്‍, മൊയ്തീന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറുപതോളം പേര്‍ കല്ലിങ്കാലില്‍നിന്ന് പ്രകടനമായെത്തി ജാഥാലീഡറെ ഹാരാര്‍പ്പണം ചെയ്തു. ചിത്താരി പാലത്തില്‍വച്ച് കാഞ്ഞങ്ങാട് ഏരിയയിലേക്ക് വരവേറ്റു. മഡിയനില്‍ നല്‍കിയ സ്വീകരണത്തില്‍ എ വി കണ്ണന്‍ അധ്യക്ഷനായി. മൂലക്കണ്ടം പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. ചാമുണ്ഡിക്കുന്ന്, മാണിക്കോത്ത് എന്നിവിടങ്ങളില്‍നിന്ന് നൂറുകണക്കിനാളുകള്‍ ജാഥയെ അനുഗമിച്ചു. ലീഡര്‍ക്ക് പുറമെ ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി രാഘവന്‍, സി എച്ച് കുഞ്ഞമ്പു, എം രാജഗോപാലന്‍, ഉദുമ ഏരിയാസെക്രട്ടറി കെ വി കുഞ്ഞിരാമന്‍, ജില്ലാകമ്മിറ്റി അംഗങ്ങളായ വി നാരായണന്‍, പി ദിവാകരന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി എന്നിവരും സ്വീകരണകേന്ദ്രങ്ങളില്‍ സംസാരിച്ചു. ജാഥയുടെ സന്ദേശമറിയിച്ച് ഗായകസംഘവും ഒപ്പം സഞ്ചരിച്ചു.

കാഞ്ഞങ്ങാട് ടൗണ്‍ഹാള്‍ പരിസരത്ത് ചേര്‍ന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. പി അപ്പുക്കുട്ടന്‍ അധ്യക്ഷനായി. ജാഥാലീഡര്‍മാരായ പി കരുണാകരന്‍ എംപി, കെ പി സതീഷ്ചന്ദ്രന്‍, സംസ്ഥാന കമ്മിറ്റിയംഗം എ കെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയാസെക്രട്ടറി എം പൊക്ലന്‍ സ്വാഗതം പറഞ്ഞു.
സിപിഎം സൗഹൃദ സന്ദേശയാത്ര സമാപിച്ചു

സിപിഎം സൗഹൃദ സന്ദേശയാത്ര സമാപിച്ചു

സിപിഎം സൗഹൃദ സന്ദേശയാത്ര സമാപിച്ചു

സിപിഎം സൗഹൃദ സന്ദേശയാത്ര സമാപിച്ചു

Keywords: Kasaragod, Kanhangad, CPM, CPI, Sahurtha sandesha yathra, Palakunnu, Melparamba.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia