സി.പി.എം താലൂക്ക് ഓഫീസ് ഉപരോധം തുടങ്ങി
May 21, 2013, 19:26 IST
കാസര്‍കോട്: സി.പി.എം ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഒരാഴ്ചത്തെ താലൂക്ക് ഓഫീസ് ഉപരോധം തിങ്കളാഴ്ച ആരംഭിച്ചു. സമരത്തെ തുടര്‍ന്ന് ജില്ലയിലെ രണ്ട് താലൂക്ക് ഓഫീസും അടഞ്ഞുകിടന്നു. കാസര്‍കോട് താലൂക്ക് ഓഫീസ് ഉപരോധം കേന്ദ്രകമ്മിറ്റി അംഗം പി. കരുണാകരന്‍ എം.പിയും ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസ് സമരം ജില്ലാസെക്രട്ടറി കെ.പി. സതീഷ്ചന്ദ്രനും ഉദ്ഘാടനം ചെയ്തു. ഉദുമ, കാഞ്ഞങ്ങാട് ഏരിയകളിലെ പ്രവര്‍ത്തകരാണ് ആദ്യ ദിവസത്തെ സമരത്തില്‍ പങ്കാളികളായത്. രാവിലെ ആറിനുതന്നെ ഉപരോധമാരംഭിച്ചതിനാല്‍ ആര്‍ക്കും ഓഫീസിനുള്ളില്‍ കടക്കാന്‍ സാധിച്ചില്ല.
വിലക്കയറ്റം തടയുക, പാര്‍പ്പിടത്തിനും ഭൂമിക്കുമുള്ള അവകാശം ഉറപ്പാക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക, സാമൂഹ്യനീതി ഉറപ്പാക്കുക, ചില്ലറ മേഖലയിലെ വിദേശനിക്ഷേപം തടയുക, കുടിവെള്ളം വില്‍പന ചരക്കാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, അഴിമതി തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. നൂറുകണക്കിന് സ്ത്രീകളുള്‍പെടെ ആയിരങ്ങള്‍ സമരത്തില്‍ പങ്കാളികളായി.
സമരദിവസങ്ങളില്‍ ഓഫീസില്‍ വരില്ലെന്ന് ജീവനക്കാര്‍ പറഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ക്ക് ഒപ്പിടാന്‍ അടുത്തുള്ള വില്ലേജ് ഓഫീസുകളിലും കലക്ടറേറ്റിലും കലക്ടര്‍ സൗകര്യം ഒരുക്കിയിരുന്നു. ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസ് ഉപരോധത്തില്‍ കാഞ്ഞങ്ങാട് ഏരിയയിലെ ആയിരങ്ങള്‍ അണിനിരന്നു. ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രകടനമായാണ് പ്രവര്‍ത്തകരെത്തിയത്. ഉദ്ഘാടന യോഗത്തില്‍ ഡി.വി. അമ്പാടി അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എ.കെ. നാരായണന്‍, കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ കെ. ബാലകൃഷ്ണന്‍, എം.വി. ബാലകൃഷ്ണന്‍, ജില്ലാകമ്മിറ്റി അംഗം പി. അപ്പുക്കുട്ടന്‍, മഹിളാ അസോസിയേഷന്‍ ഏരിയാ പ്രസിഡന്റ് സുനു ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയാസെക്രട്ടറി എം. പൊക്ലന്‍ സ്വാഗതം പറഞ്ഞു. ചൊവ്വാഴ്ച പനത്തടി ഏരിയയിലെ പ്രവര്‍ത്തകരാണ് ഉപരോധത്തില്‍ പങ്കെടുക്കുക.
കാസര്‍കോട് താലൂക്ക് ഓഫീസ് ഉപരോധിക്കുന്നതിന് നിരവധി വാഹനങ്ങളില്‍ മുദ്രാവാക്യം വിളികളുമായാണ് ഉദുമ ഏരിയയിലെ പ്രവര്‍ത്തകരെത്തിയത്. ഉദ്ഘാടന യോഗത്തില്‍ ജില്ലാസെക്രട്ടറിയറ്റ് അംഗം പി. രാഘവന്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറിയറ്റ് അംഗം എം. രാജഗോപാലന്‍ സംസാരിച്ചു. അശോകന്‍ കുന്നൂച്ചിയുടെ നാടന്‍പാട്ടുമുണ്ടായി. ഏരിയാസെക്രട്ടറി കെ.വി. കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു. ചൊവ്വാഴ്ച കാറഡുക്ക ഏരിയയിലെ പ്രവര്‍ത്തകരാണ് താലൂക്ക് ഓഫീസ് ഉപരോധിക്കുന്നത്.
Keywords: CPM, Taluk office, Strike, Start, Hosdurg, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News