വാര്‍ഡ് വിഭജനം: സിപിഎം ഉപരോധം നടത്തി
Jun 11, 2015, 12:21 IST
പള്ളിക്കര: (www.kasargodvartha.com 11/06/2015) പള്ളിക്കര പഞ്ചായത്തിലെ വാര്‍ഡ് വിഭജനത്തിനെതിരെ എല്‍ഡിഎഫ് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഎം പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി ഉപരോധം സംഘടിപ്പിച്ചു. അശാസ്ത്രീയവും ജനാധിപത്യവിരുദ്ധവുമായാണ് വാര്‍ഡ് വിഭജനം എന്നാരോപിച്ചായിരുന്നു ഉപരോധം.
പള്ളിക്കര പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടന്ന ഉപരോധം കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കുന്നൂച്ചി കുഞ്ഞിരാമന്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം കെ. മണികണ്ഠന്‍, കെ. നാരായണന്‍, കെ.വി ഭാസ്‌കരന്‍, എം. കരുണാകരന്‍, അജയന്‍ പനയാല്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് കണ്‍വീനര്‍ എം. കുമാരന്‍ സ്വാഗതം പറഞ്ഞു.
പള്ളിക്കര പഞ്ചായത്ത് വിഭജിച്ച് പനയാല്‍ പഞ്ചായത്ത് രൂപീകരിച്ചത് യു.ഡി.എഫിനെയും ലീഗിനെയും സഹായിക്കാന്‍ വേണ്ടിയാണെന്നും സിപിഎം ആരോപിച്ചു.

Keywords : Pallikara, CPM, Protest, Ward committee, Panchayath, Office, Kanhangad.