സി.പി.എം. ഓഫീസ് തകര്‍ത്ത സംഭവത്തില്‍ 7 പേര്‍ക്കെതിരെ കേസെടുത്തു
Mar 25, 2015, 15:10 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25/03/2015) കൊവ്വല്‍സ്റ്റോറിലെ സി.പി.എം. ഓഫീസ് തകര്‍ക്കുകയും കൊടിമരത്തിന് കരി ഓയില്‍ ഒഴിക്കുകയും ചെയ്ത സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ഉണ്ണികൃഷ്ണന്റെ പരാതിയില്‍ വിശ്വന്‍, കിഷോര്‍ മൂവാരിക്കുണ്ട്, എം. രഞ്ജിത്ത്, സുരേഷ്, പ്രവീണ്‍കുമാര്‍, രജീന്ദ്രന്‍, രാജന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കൊവ്വല്‍ സ്റ്റോറിലെ സി.പി.എം. ഓഫീസായ ഇ.എം.എസ്. സ്മാരക മന്ദിരത്തിന്റെ ജനല്‍ച്ചില്ലുകളും മതിലും തകര്‍ത്തത്. പാര്‍ട്ടി ഓഫീസിന് സമീപത്തെ കൊടിമരത്തില്‍ കരിഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത മുത്തപ്പനാര്‍ക്കാവിലെ യാങ്കോ ബോയ്‌സ് എന്ന കുട്ടികളുടെ പാര്‍ക്കും നശിപ്പിച്ചിരുന്നു. പാര്‍ക്ക് തകര്‍ത്ത സംഭവത്തിലും പോലീസ് കേസെടുത്തിട്ടുണ്ട. എന്നാല്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.
Keywords: Case, Kasaragod, Kanhangad, Attack, CPM, Office, Attack against CPM office at Kanhangad.
Advertisement:
Advertisement: