city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിഭാ­ഗീ­യ­ത: ലോക്കല്‍ നേതാവ് സജീവ രാഷ്ട്രീയം ഉപേ­ക്ഷി­ച്ചു

വിഭാ­ഗീ­യ­ത: ലോക്കല്‍ നേതാവ് സജീവ രാഷ്ട്രീയം ഉപേ­ക്ഷി­ച്ചു
കാ­ഞ്ഞ­ങ്ങാ­ട്: സി­.പി­.എ­മ്മി­ലെ വി­ഭാ­ഗീ­യ­ത­യെ തു­ടര്‍­ന്ന് പാര്‍­ടി നേ­തൃ­നി­ര­യില്‍ നി­ന്ന് മാ­റി­നി­ന്ന ലോ­ക്കല്‍ നേ­താ­വ് സ­ജീ­വ രാ­ഷ്ട്രീ­യം ഉ­പേ­ക്ഷി­ച്ചു. സി­.പി­.എം. പു­തു­ക്കൈ ലോ­ക്കല്‍ ക­മ്മി­റ്റി­യം­ഗ­മാ­യി­രു­ന്ന ഉ­പ്പി­ലി­ക്കൈ­യി­ലെ വി. ഗോ­പാ­ല­കൃ­ഷ്­ണ­നാ­ണ് പാര്‍­ടി സ­മീ­പ­ന­ത്തില്‍ മ­നം­മ­ടു­ത്ത് പൊ­തു­പ്ര­വര്‍­ത്ത­നം ത­ന്നെ ഉ­പേ­ക്ഷി­ച്ച­ത്.­­

ക­ഴി­ഞ്ഞ ലോ­ക്കല്‍ ക­മ്മി­റ്റി­യില്‍ അം­ഗ­മാ­യി­രു­ന്നു ഗോ­പാ­ല­കൃ­ഷ്­ണന്‍. പി­ന്നീ­ട് ന­ട­ന്ന ലോ­ക്കല്‍ സ­മ്മേ­ള­ന­ത്തില്‍ ലോ­ക്കല്‍ ക­മ്മി­റ്റി­യം­ഗ­ങ്ങ­ളു­ടെ ഔ­ദ്യോ­ഗി­ക പാ­ന­ലില്‍ ഗോ­പാ­ല­കൃ­ഷ്­ണന്‍ ഇ­ടം തേ­ടി­യി­രു­ന്നു­വെ­ങ്കി­ലും വോ­ട്ടെ­ടു­പ്പില്‍ ഔ­ദ്യോ­ഗി­ക പ­ക്ഷ­ത്തില്‍­പ്പെ­ട്ട ചി­ലര്‍ ത­ന്ത്ര­പൂര്‍­വ്വം ഗോ­പാ­ല­കൃ­ഷ്­ണ­നെ പ­രാ­ജ­യ­പ്പെ­ടു­ത്തി.­­  

ഇ­തോ­ടെ സ­മ്മേ­ള­നം ക­ഴി­ഞ്ഞ് മൂ­ന്നാം ദി­വ­സം പാര്‍­ട്ടി­യില്‍ നി­ന്ന് രാ­ജി­വെ­ച്ചു­കൊ­ണ്ട് ഗോ­പാ­ല­കൃ­ഷ്­ണന്‍ നേ­തൃ­ത്വ­ത്തി­ന് ക­ത്തു­ നല്‍­കി­യി­രുന്നു. പി­ന്നീ­ട് പാര്‍­ടി പ്ര­വര്‍­ത്ത­ന­ങ്ങ­ളു­മാ­യി യാ­തൊ­രു ബ­ന്ധ­വും ഈ യു­വ നേ­താ­വി­നു­ണ്ടാ­യി­രു­ന്നി­ല്ല. ഇ­പ്പോള്‍ രാ­ഷ്ട്രീ­യം ഉ­പേ­ക്ഷി­ച്ച് സ്വ­കാ­ര്യ സ്ഥാ­പ­ന­ത്തില്‍ ജോ­ലി നോ­ക്കു­ക­യാ­ണ് ഗോ­പാ­ല­കൃ­ഷ്­ണന്‍.

Keywords: Partiality, Leader, V.Gopala Krishnan,Political party, Kanhangad,Private, Committee, Conference, work, Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia