അഴിമതി അന്വേഷണം ആവശ്യപ്പെട്ട സി.പി.എം ബ്രാഞ്ച് അംഗത്തെ പുറത്താക്കിയത് വിവാദത്തില്‍
Aug 9, 2012, 13:07 IST
M.R. Dinesh |
സി.പി.എമ്മിലെ ചില നേതാക്കള്‍ക്കെതിരെ വ്യക്തമായ അഴിമതി ആരോപണം ഉന്നയിച്ച മാവുങ്കാല്‍ ബ്രാഞ്ച് കമ്മിറ്റി അംഗവും നഗരത്തിലെ ലോട്ടറി സ്റ്റാള്‍ ഉടമയുമായ എം.ആര്‍. ദിനേശനെയാണ് പ്രാഥമിക അംഗത്വത്തില്‍നിന്നും പുറത്താക്കിയത്.
സി.പി.എമ്മിനെതിരെ വസ്തുതാ വിരുദ്ധമായ വാര്‍ത്താ സമ്മേളനം നടത്തി അച്ചടക്കം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദിനേശനെ പുറത്താക്കിയതെന്നാണ് പാര്‍ട്ടി പത്രത്തിലെ അറിയിപ്പ്. അതേ സമയം പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നവിധം നിരവധി ആരോപണങ്ങള്‍ പത്രസമ്മേളനത്തില്‍ ദിനേശന്‍ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ നേതൃത്വം മൗനം നടക്കുകയാണെന്നാണ് സാധാരണ പ്രവര്‍ത്തകര്‍ പറയുന്നത്.
തനിക്കെതിരെ കാഞ്ഞങ്ങാട്ടെ തന്നെ ഏതാനും നേതാക്കളാണ് അഴിമതി ആരോപണം ഉന്നയിച്ചതെന്ന് ദിനേശന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കൂട്ടരുടെ പച്ചയായ അഴിമതി പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത വിരോധത്തിനാണ് തനിക്കെതിരെ ധനാപഹരണകുറ്റം ചുമത്തി അവമതിക്കപ്പെടുത്തിയതെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്താതെ തന്നെ കുറ്റക്കാരനാക്കി പുറത്താക്കാനാണ് ശ്രമം നടന്നതെന്നും ദിനേശന്‍ പറഞ്ഞു.

Keywords: CPM, Branch committee member, Dismissal, Controversy Kanhangad, Kasaragod