ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരണത്തില്‍ അട്ടിമറി നടന്നെന്ന് നേതാക്കള്‍
Feb 20, 2012, 16:09 IST
കാഞ്ഞങ്ങാട്: സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരണത്തില്‍ അട്ടിമറി നടന്നതായി പരാതി. സംസ്ഥാനത്തെ മറ്റ് 13 ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി കാസര്‍കോട്ട് ജില്ലാ സമ്മേളനം കഴിഞ്ഞ് ധൃതി പെട്ട് ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരിച്ചത് ഈ അട്ടിമറി ശ്രമത്തെ ബലപ്പെടുത്തുന്നതായി പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ പരാതിപ്പെടുന്നു. കഴിഞ്ഞ തവണയുണ്ടായിരുന്ന സെക്രട്ടറിയേറ്റിലെ അംഗങ്ങള്‍തന്നെയാണ് ഇത്തവണയുമുള്ളത്.
ജില്ലാ കമ്മിറ്റി അംഗങ്ങളായ മുന്‍ എംഎല്‍എയായ കെ.വി.കുഞ്ഞിരാമന്‍, കെ.എസ്‌കെടിയു നേതാവ് വി.കെ.രാജന്‍ എന്നിവരില്‍ ഒരാളെയെങ്കിലും പുതിയ സെക്രട്ടറിയേറ്റില്‍ ഉല്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം പാര്‍ട്ടിയിലെ ചില കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്നതോടെ ഇത് അട്ടിമറിക്കാനുള്ള ശ്രമം തുടങ്ങുകയായയിരുന്നു. സംസ്ഥാനകമ്മിറ്റിയംഗങ്ങള്‍ ഏതാണ്ട് എല്ലാ ജില്ലകളിലും സെക്രട്ടറിയേറ്റില്‍ നിന്ന് ഇത്തവണ ഒഴിവായിരുന്നു. കാസര്‍കോട്ടും അതുണ്ടാവുമെന്നാണ് നേതൃത്വം കരുതിയത്.
ജില്ലാ സെക്രട്ടറി കെ.പി.സതീഷ് ചന്ദ്രന് പുറമെ സംസ്ഥാന കമ്മിറ്റി അംഗം എ.കെ.നാരായണന്‍, അഡ്വ.സി.എച്ച്.കുഞ്ഞമ്പു, കെ.ബാലകൃഷ്ണന്‍. എം.വി.കോമന്‍ നമ്പ്യാര്‍, പി.രാഘവന്‍, എം.രാജഗോപാലന്‍, പി.ജനാര്‍ദ്ദനന്‍, എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവരടങ്ങുന്ന 9 അംഗ സെക്രട്ടറിയേറ്റാണ് പുതിയതായി നിലവില്‍വന്നത്.
ജില്ലാ കമ്മിറ്റി അംഗങ്ങളായ മുന്‍ എംഎല്‍എയായ കെ.വി.കുഞ്ഞിരാമന്‍, കെ.എസ്‌കെടിയു നേതാവ് വി.കെ.രാജന്‍ എന്നിവരില്‍ ഒരാളെയെങ്കിലും പുതിയ സെക്രട്ടറിയേറ്റില്‍ ഉല്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം പാര്‍ട്ടിയിലെ ചില കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്നതോടെ ഇത് അട്ടിമറിക്കാനുള്ള ശ്രമം തുടങ്ങുകയായയിരുന്നു. സംസ്ഥാനകമ്മിറ്റിയംഗങ്ങള്‍ ഏതാണ്ട് എല്ലാ ജില്ലകളിലും സെക്രട്ടറിയേറ്റില്‍ നിന്ന് ഇത്തവണ ഒഴിവായിരുന്നു. കാസര്‍കോട്ടും അതുണ്ടാവുമെന്നാണ് നേതൃത്വം കരുതിയത്.
എന്നാല്‍ മറ്റ് ജില്ലകളില്‍ സ്വീകരിച്ച മാതൃക കാസര്‍കോട്ടെ നേതൃത്വം പിന്തുടര്‍ന്നില്ല. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എ.കെ.നാരായണനെ സെക്രട്ടറിയേറ്റില്‍ നിലനിര്‍ത്താനായിരുന്നു ജില്ലാ നേതൃത്വത്തില്‍ ഒരു വിഭാഗത്തിന്റെ നീക്കം. ഇതെതുടര്‍ന്നാണ് വി.കെ.രാജനോ, കെ.വി.കുഞ്ഞിരാമനോ ഉള്ള അവസരം നഷ്ടപ്പെട്ടത്. പുതുമുഖങ്ങള്‍ക്ക് നേതൃ നിരയില്‍ കൂടുതല്‍ അവസരം നല്‍കാതെ നേതൃനിരയില്‍ പഴമക്കാര്‍ തന്നെ ചടഞ്ഞിരിക്കുകയാണെന്നാണ് യുവപ്രവര്‍ത്തകരുടെ ആക്ഷേപം.
Keywords: CPM, Kanhangad, Kasaragod