നവരാത്രി ആഘോഷത്തിനിടെ സി.പി.എം - ബി.ജെ.പി സംഘര്‍ഷം: 2 പേര്‍ക്ക് പരിക്ക്
Oct 3, 2014, 12:17 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 03.10.2014) നവരാത്രി ആഘോഷത്തിനിടെയുണ്ടായ സി.പി.എം - ബി.ജെ.പി സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സി.പി.എം പ്രവര്‍ത്തകനായ രാജു, ബി.എം.എസ് പ്രവര്‍ത്തകന്‍ ശ്രീകാന്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃക്കരിപ്പൂര്‍ വലിയപറമ്പില്‍ വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ബി.എം.എസ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച നവരാത്രി ആഘോഷത്തിനിടെ സംഘര്‍ഷമുണ്ടായത്. ഇതേതുടര്‍ന്ന് ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചിരുന്നു. രാത്രി 11 മണിക്ക് ശേഷം അനുമതിയില്ലാതെ മൈക്ക് ഉപയോഗിച്ചതിന് പരിപാടിയുടെ സംഘാടകര്‍ക്കെതിരെയും മൈക്ക് ഓപ്പറേറ്റര്‍ക്കെതിരെയും ചന്തേര പോലീസ് കേസെടുത്തു.

Keywords : Trikaripur, Navarathri celebration, CPM, BJP, Clash, Kanhangad, Injured, Police, Hospital, Case, BMS.