city-gold-ad-for-blogger

സി പി എം പ്രവര്‍ത്തകന്റെ കൊല; പ്രതികളടക്കം മൂന്നുപേരുടെ വീടുകള്‍ തകര്‍ത്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com 30/08/2015) സി പി എം പ്രവര്‍ത്തകനായ കാലിച്ചാനടുക്കം കായക്കുന്നിലെ സി നാരായണനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ അടക്കം മൂന്ന് ബി ജെ പി പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ക്കപ്പെട്ടു. നാരായണന്‍ വധക്കേസിലെ പ്രതികളായ എരളാലിലെ പുഷ്പന്‍, ശ്രീനാഥ് എന്നിവരുടെയും ഇവരുടെ ബന്ധുവായ ബി ജെ പി പ്രവര്‍ത്തകന്‍ കായക്കുന്നിലെ വിജയന്റെയും വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

വിജയന്റെ പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ തറയും കൃഷിയിടവും നശിപ്പിക്കപ്പെട്ടു. സംഭവത്തിന് പിന്നില്‍ സി പി എം പ്രവര്‍ത്തകരാണെന്ന് ബി ജെ പി കേന്ദ്രങ്ങള്‍ ആരോപിച്ചു. നാരായണന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കായക്കുന്ന് അടക്കമുള്ള പ്രദേശങ്ങളില്‍ പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീടുകള്‍ തകര്‍ത്ത സംഭവത്തില്‍ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സി പി എം പ്രവര്‍ത്തകന്റെ കൊല; പ്രതികളടക്കം മൂന്നുപേരുടെ വീടുകള്‍ തകര്‍ത്തു

Related News:
സി.പി.എം. പ്രവര്‍ത്തകന്റെ കൊല: മുഖ്യപ്രതി വലയില്‍


സി.പി.എം. പ്രവര്‍ത്തകന്റെ കൊല; ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം

സിപിഎം പ്രവര്‍ത്തകന്റെ കൊല: കോടോം ബേളൂരില്‍ വീടുകള്‍ക്ക് നേരെ വ്യാപക അക്രമം; കൊടിമരങ്ങളും നശിപ്പിച്ചു


കോടോം ബേളൂര്‍ കായക്കുന്നില്‍ സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; ഒരാള്‍ക്ക് ഗുരുതരം


സിപിഎം പ്രവര്‍ത്തകന്റെ കൊല: ശനിയാഴ്ച കാസര്‍കോട്‌ ജില്ലയില്‍ ഹര്‍ത്താല്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia