സി പി എം പ്രവര്‍ത്തകന്റെ കൊല: രണ്ടാം പ്രതിയെ ചോദ്യം ചെയ്തു, ആശുപത്രിയില്‍ കഴിയുന്ന സഹോദരന്റെ മൊഴിയെടുത്തു
Sep 3, 2015, 13:59 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03/09/2015) തായന്നൂരിനടുത്ത കായക്കുന്ന് നെരോത്തിലെ സി പി എം പ്രവര്‍ത്തകന്‍ സി നാരായണനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയായ എറളാലിലെ ബി ജെ പി പ്രവവര്‍ത്തകന്‍ പുഷ്പനെ പോലീസ് ചോദ്യം ചെയ്തു. ഹൊസ്ദുര്‍ഗ് സി.എൈ യു. പ്രേമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കായക്കുന്ന് സംഘര്‍ഷത്തില്‍ അടിവയറ്റില്‍ കുത്തേറ്റ് മംഗളൂരുവിലെ എ.ജെ. ആശുപത്രിയില്‍ കഴിയുന്ന പുഷ്പനെ ബുധനാഴ്ച ചോദ്യം ചെയ്തത്.
പുഷ്പന് മംഗളൂവിലെ ആശുപത്രിയില്‍ പോലീസ് കാവല്‍ ഏര്‍പെടുത്തിയിട്ടുണ്ട്. അക്രമത്തില്‍ പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ കഴിയുന്ന നാരായണന്റെ സഹോദരന്‍ അരവിന്ദന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.
കേസില്‍ മുഖ്യപ്രതിയായ എറളാലിലെ ബി ജെ പി പ്രവര്‍ത്തകനായ ശ്രീനാഥിനെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. തോയമ്മല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ശ്രീനാഥ് ഇപ്പോള്‍. പ്രതിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പോലീസ് കോടതിയില്‍ റിപോര്‍ട്ട് സമര്‍പിച്ചിട്ടുണ്ട്.
Keywords: Kanhangad, Kasaragod, Kerala, Murder-case, Police, Accuse, CPM activist's murder: 2nd accused questioned.
Advertisement: