city-gold-ad-for-blogger

CPM നിയന്ത്രണത്തിലുള്ള സഹകരണ സ്‌റ്റോറിന്റെ റേഷിനിങ് ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

CPM നിയന്ത്രണത്തിലുള്ള സഹകരണ സ്‌റ്റോറിന്റെ റേഷിനിങ് ലൈസന്‍സ് സസ്‌പെന്റ് ചെയ്തു
കാഞ്ഞങ്ങാട്: പോലീസിലെ വിജിലന്‍സ് വിഭാഗം നടത്തിയ ബ്രഡ് ആന്റ് ബട്ടര്‍ എന്ന ഓപ്പറേഷനില്‍ കുടുങ്ങിയ സി.പി.എം നിയന്ത്രണത്തിലുള്ള കോട്ടച്ചേരി കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ റേഷനിങ് ലൈസന്‍സ് സസ്‌പെന്റ് ചെയ്തു.

ഫെബ്രുവരി ഏഴിന് കാസര്‍കോട് വിജിലന്‍സ് ഡി.വൈ.എസ്.പി പണക്കാരന്‍ കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ മേലാങ്കോട്ടെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോട്ടച്ചേരി കോ- ഓപ്പറേറ്റീവ് സ്റ്റോറില്‍ നടത്തിയ റെയ്ഡില്‍ ഗോതമ്പിന്റെയും റേഷനരിയുടെയും സ്റ്റോക്കില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് വിജിലന്‍സ് കാസര്‍കോട് യൂണിറ്റില്‍ നിന്ന് തിരുവനന്തപുരത്തെ വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപോര്‍ട് അയച്ചിരുന്നു. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിച്ച വിജിലന്‍സ് ഡയറക്ടര്‍ വിശദമായ റിപോര്‍ട് സംസ്ഥാന സര്‍ക്കാറിനും സിവില്‍ സപ്ലൈസ് വകുപ്പിനും കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോട്ടച്ചേരി കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ റേഷനിങ് ലൈസന്‍സ് സിവില്‍സപ്ലൈസ് വകുപ്പ് ഡയറക്ടര്‍ സസ്‌പെന്റ് ചെയ്തത്.

കാഞ്ഞങ്ങാട്ടെ റേഷനിങ് മേഖലയിലെ പേരുകേട്ട ആദ്യത്തെ സ്ഥാപനമായ ഈ സഹകരണ സ്ഥാപനം മാനേജ്‌മെന്റിന്റെ പിടിപ്പ് കേട് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരുന്നു. മാനേജരും അസിസ്റ്റന്റ് മാനേജരും സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ ഈ സ്ഥാപനത്തില്‍ നിന്ന് നേരത്തെ പുറത്താക്കപ്പെട്ടിരുന്നു. പിരിഞ്ഞുപോയ ജീവനക്കാര്‍ക്ക് മതിയായ ആനുകൂല്യങ്ങള്‍ പോലും നല്‍കാന്‍ കഴിയാത്തത്ര സാമ്പത്തിക ഞെരുക്കത്തിലായ ഈ സ്ഥാപനം നോര്‍ത്ത് കോട്ടച്ചേരിയിലുള്ള സ്വത്തും ബഹുനില കെട്ടിടവും കടം വീട്ടാന്‍ വില്‍ക്കേണ്ടിവന്ന ദുര്‍ഗതിയിലായിരുന്നു. റേഷനിങ് മേഖലയില്‍ ഞെങ്ങി ഞെരുങ്ങിയാണ് ഈ സ്ഥാപനം മുന്നോട്ട് നീങ്ങിയത്.

കോട്ടച്ചേരി കോ-ഓപ്പറേറ്റീവ് സ്റ്റോറില്‍ നിന്നാണ് റേഷന്‍ ഭക്ഷ്യവസ്തുക്കള്‍ മടിക്കൈ കോ- ഓപ്പറേറ്റീവ് ബാങ്കിന് കീഴിലുള്ള 15ഉം പനത്തടി സഹകരണ ബാങ്കിന് കീഴിലുള്ള 10 ഉം സ്റ്റോറിന്റെ നിയന്ത്രണത്തിലുള്ള മാവുങ്കാല്‍, കോട്ടച്ചേരി, കൊളവയല്‍, ചിത്താരി, ചെമ്മനാട് എന്നിവിടങ്ങളിലുള്ള അഞ്ചും ചിത്താരി ബേങ്കിന് കീഴിലുള്ള മൂന്നും റേഷന്‍ ഷാപ്പുകളില്‍ എത്തിക്കാറുള്ളത്. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കല്ലപ്പള്ളി, പെരുതടി, ബളാല്‍, കുശാല്‍നഗര്‍, കാഞ്ഞങ്ങാട് സൗത്ത്, കൊവ്വല്‍ സ്റ്റോര്‍, ലക്ഷ്മിനഗര്‍ തെരുവത്ത് എന്നിവിടങ്ങളിലെയും ഗവണ്‍മെന്റ് എംപ്ലോയീസ് സഹകരണ സൊസൈറ്റിയുടെ കീഴിലുള്ള വടകരമുക്കിലെയും റേഷന്‍ ഷാപ്പുകളില്‍ കോട്ടച്ചേരി കോ- ഓപ്പറേറ്റീവ് സ്റ്റോറില്‍ നിന്നാണ് റേഷന്‍ ഭക്ഷ്യ വസ്തുക്കള്‍ എത്തിച്ചുകൊണ്ടിരുന്നത്.

മാസത്തില്‍ രണ്ട് തവണകളിലായാണ് ഭക്ഷ്യ വസ്തുക്കള്‍ കൊണ്ടുപോകാറുള്ളത്. റേഷനിങ് ലൈസന്‍സ് സസ്‌പെന്റ് ചെയ്ത സാഹചര്യത്തില്‍ അജാനൂര്‍ പഞ്ചായത്ത്, കാഞ്ഞങ്ങാട് നഗരസഭ, മലയോര മേഖല എന്നിവിടങ്ങളില്‍ റേഷന്‍ വിതരണം ഭാഗികമായി നിലക്കാന്‍ സാധ്യതയുണ്ട്. ബദല്‍ സംവിധാനം കണ്ടെത്താന്‍ കഴിയാത്തതുകൊണ്ട് ലൈസന്‍സ് സസ്‌പെന്റ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഹൊസ്ദുര്‍ഗ് സപ്ലൈ ഓഫീസില്‍ പൂഴ്ത്തിവയ്ക്കുകയായിരുന്നു. മിക്കവാറും റേഷന്‍ വിതരണം പള്ളിക്കര കോ- ഓപ്പറേറ്റീവ് സ്റ്റോര്‍ വഴി നടത്താനാണ് സാധ്യത.

Keywords: CPM, Co-operative, Society, Store, Licence, Suspended, Bank, Ration, Civil supply officer, Kanhangad, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia