city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സത്യാ­ഗ്ര­ഹ­ത്തിന് ഐക്യ­ദാര്‍ഢ്യ­വു­മായി സായാഹ്ന ധര്‍ണകളും മഹി­ള മാര്‍ച്ചും

സത്യാ­ഗ്ര­ഹ­ത്തിന് ഐക്യ­ദാര്‍ഢ്യ­വു­മായി സായാഹ്ന ധര്‍ണകളും മഹി­ള മാര്‍ച്ചും
കാഞ്ഞ­ങ്ങാട് ആറം­ങ്ങാ­ടി­യില്‍ നടന്ന സായാഹ്ന ധര്‍ണ സി പി ഐ ജില്ലാ സെക്ര­ട്ടറി അഡ്വ. ഗോവി­ന്ദന്‍ പള്ളി­ക്കാ­പ്പില്‍ ഉദ്ഘാ­ട­നം ചെ­യ്യുന്നു.
കാസര്‍കോട്: സര്‍ക്കാ­രു­ക­ളുടെ ജന­ദ്രോഹ-ജ­ന­വ­ഞ്ചന നയ­ങ്ങള്‍ക്കെതിരെ സി പി ഐ സംസ്ഥാന സെക്ര­ട്ടറി പന്യ­ന്‍ രവീ­ന്ദ്രന്റെ നേതൃ­ത്വ­ത്തില്‍ തിരു­വ­ന­ന്ത­പു­രത്ത് നടുവ­രു പഞ്ച­ദിന മഹാസത്യാ­ഗ്ര­ഹ­ത്തിന് ഐക്യ­ദാര്‍ഢ്യം പ്രഖ്യാ­പിച്ച് മഹി­ളകളും സജീ­വ­മായി രംഗ­ത്ത്. സത്യാ­ഗ്ര­ഹ­ത്തിന് ഐക്യ­ദാര്‍ഢ്യവുമായി സിപിഐ നേതൃ­ത്വ­ത്തില്‍ ജില്ല­യിലെ വിവിധ കേന്ദ്ര­ങ്ങ­ളില്‍ സായാ­ഹ്ന ധര്‍ണകളും നടന്നു.

വില­ക­യ­റ്റം സാധാ­ര­ണ­ക്കാരെ ദുരിത കയ­ത്തി­ലേക്കു തള്ളി­വി­ടു­മ്പോള്‍ അതിന്റെ പരി­ണ­ത­ഫലം ആദ്യം അനു­ഭ­വി­ക്കേണ്ടി­വ­രുന്ന വീട്ട­മ്മ­മരാണ് സമ­ര­രം­ഗത്ത് സജീ­വ­മാ­കു­ന്നത്. നിത്യോ­പ­യോഗ സാധ­ന­ങ്ങളുടെ തീവി­ലയ്ക്കു­പു­റമെ പാച­ക­വാ­ത­ത്തിന്റെ വില­ക്ക­യ­റ്റവും എണ്ണം­വെ­ട്ടി­ച്ചു­രു­ക്കി­യതും സാധാ­ര­ണ­ക്കാ­രന്റെ അടു­ക്കകളയിലെ തീ അണ­യ്ക്കാ­താ­ക്കു­ന്നു.

പരപ്പ പോസ്റ്റോ­ഫീ­സി­ലേക്ക് മഹിളാ സംഘം നേതൃ­ത്വ­ത്തില്‍ നട­ത്തിയ മാര്‍ച്ചും ധര്‍ണയും സിപിഐ ജില്ലാ എക്‌സി­ക്യൂ­ട്ടീ­വംഗം സി പി ബാബു ഉദ്ഘാ­ടനം ചെയ്തു. കേരള മഹിള സംഘം (എന്‍ എഫ് ഐ ഡബ്ല്യു)തൃക്ക­രി­പ്പൂര്‍ മണ്ഡലം കമ്മി­റ്റി­യുടെ നേതൃ­ത്വ­ത്തില്‍ ചെറു­വ­ത്തൂര്‍ ഭാരത് ഗ്യാസ് ഏജന്‍സി ഓഫി­സി­ലേക്ക് മാര്‍ച്ചും ധര്‍ണയും സംഘ­ടി­പ്പി­ച്ചു. ധര്‍ണ സിപിഐ ജില്ലാ­എ­ക്‌സി­ക്യൂ­ട്ടി­വംഗം പി എ നായര്‍ ഉദ്ഘാ­ടനം ചെ­യ്തു.

സിപിഐ കിനാ­നൂര്‍ കരി­ന്തളം ലോക്കല്‍ കമ്മ­റ്റി­യുടെ നേതൃ­ത്വ­ത്തില്‍ ബിരി­ക്കു­ളത്ത് നടന്ന സായാഹ്ന ധര്‍ണ സി പി ഐ ജില്ലാ എക്‌സി­ക്യൂ­ട്ടീ­വംഗം പി എ നായര്‍ ഉദ്ഘാ­ടനം ചെയ്­തു. ഭാസ്‌ക്ക­രന്‍ അടി­യോടി അധ്യ­ക്ഷത വഹി­ച്ചു. സുനില്‍ മാട­ക്കല്‍ സംസാ­രി­ച്ചു. എം ശശി­ധ­രന്‍ സ്വാഗതം പറ­ഞ്ഞു. ധര്‍ണയ്ക്ക് കെ മാധ­വന്‍, കെ കൃഷ്ണന്‍, വി കെ മോഹ­നന്‍, സി സി സുകു­മാ­രന്‍ തുട­ങ്ങി­യ­വര്‍ നേതൃത്വം നല്‍കി.

കാസര്‍കോട് നടന്ന സായാഹ്ന ധര്‍ണ സി പി ഐ ജില്ലാ എക്‌സി­ക്യൂ­ട്ടീ­വം­ഗം ഇ.കെ നായര്‍ ഉദ്ഘാ­ടനം ചെയ്തു. അഡ്വ. രാധാ­കൃ­ഷ്ണന്‍ പെരു­മ്പള അധ്യ­ക്ഷത വഹി­ച്ചു. മണ്ഡലം സെക്ര­ട്ടറി വി രാജന്‍, കെ കൃഷ്ണന്‍, കെ നാരാ­യ­ണന്‍ മൈലൂ­ല, ബിപി അഗ്ഗി­ത്താ­യ എന്നി­വര്‍ സംസാ­രി­ച്ചു. ബിജു ഉണ്ണി­ത്താന്‍ സ്വാഗതം പറ­ഞ്ഞു. ധര്‍ണയ്ക്ക് നാരാ­യ­ണന്‍ പേരി­യ, കെ എന്‍ രാമ­കൃ­ഷ്ണന്‍, കെ പി വിശ്വ­നാ­ഥന്‍ തുട­ങ്ങി­യ­വര്‍ നേതൃത്വം നല്‍­കി.

എളേ­രി­ത്ത­ട്ടില്‍ നടന്ന ധര്‍­ണ സിപിഐ സംസ്ഥാന കൗസി­ലംഗം കെ വി കൃഷ്ണന്‍ ഉദ്ഘാ­ടനം ചെയ്തു. സി കെ മോഹ­നന്‍ അധ്യ­ക്ഷത വഹി­ച്ചു. മണ്ഡലം സെക്ര­ട്ടറി എം കുമാ­രന്‍, പി നാരാ­യ­ണന്‍ നായര്‍ എന്നി­വര്‍ സംസാ­രി­ച്ചു.

തൃക്ക­രി­പ്പൂ­രില്‍ നടന്ന സായാഹ്ന ധര്‍ണ സി പി ഐ സംസ്ഥാന കൗണ്‍സി­ലംഗം കെ വി കൃഷ്ണന്‍ ഉദ്ഘാ­ടനം ചെയ്തു. മണ്ഡലം എക്‌സി­ക്യൂ­ട്ടീ­വംഗം പി കുഞ്ഞമ്പു അധ്യ­ക്ഷത വഹി­ച്ചു. മണ്ഡലം സെക്ര­ട്ടറി എ അമ്പൂ­ഞ്ഞി, മഹിളാ സംഘം ജില്ലാ സെക്ര­ട്ടറി പി ഭാര്‍ഗ­വി എന്നി­വര്‍ സംസാ­രി­ച്ചു. ലോക്കല്‍ സെക്ര­ട്ടറി എം ഗംഗാ­ധ­രന്‍ സ്വാഗതം പറ­ഞ്ഞു. ധര്‍ണയ്ക്ക് കെ മധു­സൂ­ദ­നന്‍, കെ ശേഖ­രന്‍, രാജന്‍ കഞ്ചി­യില്‍, കെ മനോ­ഹ­രന്‍ തുട­ങ്ങി­യ­വര്‍ നേതൃത്വം നല്‍­കി.


കാഞ്ഞ­ങ്ങാട് ആറം­ങ്ങാ­ടി­യില്‍ നടന്ന സായാഹ്ന ധര്‍ണ സി പി ഐ ജില്ലാ സെക്ര­ട്ടറി അഡ്വ. ഗോവി­ന്ദന്‍ പള്ളി­ക്കാ­പ്പില്‍ ഉദ്ഘാ­ടനം ചെയ്തു. കെ കെ വത്സ­ലന്‍ അധ്യ­ക്ഷത വഹി­ച്ചു. മണ്ഡലം സെക്ര­ട്ടറി ഏ ദാമോ­ദ­രന്‍, സി കെ കുഞ്ഞി­രാ­മന്‍ എന്നി­വര്‍ സംസാ­രി­ച്ചു. സി കെ ബാബു­രാജ് സ്വാഗതം പറ­ഞ്ഞു. കെ.വി കുഞ്ഞി­കൃ­ഷ്ണന്‍, കെ വി കുഞ്ഞ­മ്പു, അഡ്വ. എം സി കുമാ­രന്‍, കെ അശോ­കന്‍ തുട­ങ്ങി­യ­വര്‍ നേതൃത്വം നല്‍­കി.

കാലി­ക്ക­ട­വില്‍ നടന്ന സായാഹ്ന ധര്‍ണ എ ഐ വൈ എഫ് ജില്ലാ പ്രസി­ഡ­ണ്ട് അഡ്വ. വി സുരേഷ് ബാബു ഉദ്ഘാ­ടനം ചെയ്തു. മണ്ഡലം കമ്മ­റ്റി­യംഗം കെ ബാല­കൃ­ഷ്ണന്‍ അധ്യ­ക്ഷത വഹി­ച്ചു. ജില്ലാ കൗണ്‍സി­ലംഗം പി വിജ­യ­കു­മാര്‍, മുകേഷ് ബാല­കൃ­ഷ്ണന്‍, രവീ­ന്ദ്രന്‍ മാണി­യാട്ട് എന്നി­വര്‍ സംസാ­രി­ച്ചു. ലോക്കല്‍ സെക്ര­ട്ടറി വി എം കുമാ­രന്‍ സ്വാഗതം പറ­ഞ്ഞു. ധര്‍ണയ്ക്ക് പി പി ശ്രീധ­രന്‍, രാജീ­വന്‍, കുഞ്ഞി­രാ­മന്‍ തുട­ങ്ങി­യ­വര്‍ നേതൃത്വം നല്‍­കി.

മീഞ്ച­യില്‍ നടന്ന സായാഹ്ന ധര്‍ണ സി പി ഐ മഞ്ചേ­ശ്വരം മണ്ഡലം സെക്ര­ട്ടറി എം സജ്ഞീ­വ­ഷെട്ടി ഉദ്ഘാ­ടനം ചെയ്തു. ജയ­രാമ അധ്യ­ക്ഷത വഹി­ച്ചു. ജില്ലാ കൗണ്‍സി­ലംഗം എം ഗോവിന്ദ ഹെഗ്‌ഡെ, സുന്ദരി ആര്‍ ഷെട്ടി എന്നി­വര്‍ സംസാ­രി­ച്ചു. ആന­ന്ദ­ഷെട്ടി സ്വാഗതം പറ­ഞ്ഞു. ശര­ത്, ഹരീഷ് ഷെട്ടി, കിഷോര്‍, എം. ശേഖര തുട­ങ്ങി­യ­വര്‍ നേതൃത്വം നല്‍കി.

Keywords:  Kanhangad, CPM, Dharna, Kasaragod, Kerala, Malayalam News, Kerala Vartha

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia