city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി.പി.ഐ 22 -ാം പാര്‍ട്ടി കോണ്‍ഗ്രസ്: കാസര്‍കോട് ജില്ലാ സമ്മേളനം 18,19,20 തീയ്യതികളില്‍ നീലേശ്വരത്ത്

നീലേശ്വരം: (www.kasargodvartha.com 13.01.2015) സി.പി.ഐ 22 -ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള കാസര്‍കോട് ജില്ലാ സമ്മേളനം ജനുവരി 18,19,20 തീയ്യതികളില്‍ നീലേശ്വരത്ത് നടക്കും. 18 ന് മൂന്ന് മണിക്ക് ബഹുജനറാലിയും തുടര്‍ന്ന് സി കെ ചന്ദ്രപ്പന്‍ നഗറില്‍ (രാജാസ് ഹൈസ്‌കൂള്‍ ഗ്രൗണ്ട്) പൊതുസമ്മേളനം നടക്കും. സമ്മേളനം സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

19 ന് രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളന നഗരിയില്‍ (വെളിയംഭാര്‍ഗവന്‍ നഗര്‍) മുതിര്‍ന്ന പാര്‍ട്ടി നേതാവ് കെ കെ കോടോത്ത് പതാക ഉയര്‍ത്തും. സി പി ഐ ദേശീയ എക്‌സിക്യൂട്ടീവംഗം കാനം രാജേന്ദ്രന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 20 ന് വൈകുന്നേരം സമ്മേളനം സമാപിക്കും. സമ്മേളനത്തില്‍ സി പി ഐ സംസ്ഥാന അസി. സെക്രട്ടറി സി എന്‍ ചന്ദ്രന്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ, ടി പുരുഷോത്തമന്‍ എന്നീ നേതാക്കള്‍ പങ്കെടുക്കും.

പ്രതിനിധി സമ്മേളനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 159 പ്രതിനിധികളും വെറ്ററന്‍സും പ്രത്യേക ക്ഷണിതാക്കളുമായ 21 പേരും ഉള്‍പെടെ 180 പേര്‍ പങ്കെടുക്കും. പൊതുസമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക 17 ന് ഉച്ചയ്ക്ക് ഒരു മണിക്ക് കയ്യൂര്‍ ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മൃതി മണ്ഡപത്തില്‍ വെച്ച് സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവംഗം പി എ നായര്‍ എ ഐ എസ് എഫ് ജില്ലാ പ്രസിഡണ്ട്  രമ്യാരാജനെ ഏല്‍പ്പിക്കും.
സി.പി.ഐ 22 -ാം പാര്‍ട്ടി കോണ്‍ഗ്രസ്: കാസര്‍കോട് ജില്ലാ സമ്മേളനം 18,19,20 തീയ്യതികളില്‍ നീലേശ്വരത്ത്

അത്‌ലറ്റുകള്‍ റിലേയായി പതാക സമ്മേളന നഗരിയില്‍ എത്തിക്കും. കൊടിമരം മടിക്കൈ കുഞ്ഞിക്കണ്ണന്‍ സ്മൃതി മണ്ഡപത്തില്‍ വെച്ച് 17 ന് ഉച്ചയ്ക്ക് ഒരു  മണിക്ക് മടിക്കൈയുടെ സഹധര്‍മ്മിണി കെ വി സരോജിനി അമ്മ എ ഐ ടി യു സി ജില്ലാ പ്രസിഡണ്ട് ടി കൃഷ്ണനെ ഏല്‍പ്പിക്കും. കൊടിമരം കാല്‍നടയായി സമ്മേളന നഗരിയിലെത്തിക്കും.

പ്രതിനിധി സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക മഞ്ചേശ്വരത്ത് ഡോ. ഏ സുബ്ബറാവു സ്മൃതി മണ്ഡപത്തില്‍ വെച്ച് 16 ന് രാവിലെ 10 മണിക്ക് സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവംഗം ബി വി രാജന്‍ എ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ട് മുകേഷ്  ബാലകൃഷ്ണനെ ഏല്‍പ്പിക്കും. അത്‌ലറ്റുകള്‍ റിലേയായി പതാക സമ്മേളന നഗരിയില്‍ എത്തിക്കും.  കൊടിമരം എളേരിത്തട്ട് പൊടോര കുഞ്ഞിരാമന്‍ നായരുടെ സ്മൃതി മണ്ഡപത്തില്‍ നിന്നും സഖാവിന്റെ  മരുമകന്‍ പൊടോര അപ്പൂഞ്ഞിനായര്‍ കിസാന്‍സഭ ജില്ലാ സെക്രട്ടറി ഇ കെ മാസ്റ്ററെ ഏല്‍പ്പിക്കും. പ്രതിനിധി സമ്മേളന നഗരിയിലേക്കുള്ള ബാനര്‍ കാസര്‍കോട് സി എച്ച് കൃഷ്ണന്‍ മാസ്റ്ററുടെ സ്മൃതി മണ്ഡപത്തില്‍ വെച്ച് സഖാവിന്റെ സഹധര്‍മ്മിണി നന്ദിനി ടീച്ചര്‍ മഹിളാസംഘം ജില്ലാ പ്രസിഡണ്ട് ലിജൂ അബൂബക്കറെ ഏല്‍പ്പിക്കും.  
         
കൊടി, കൊടിമരം , ബാനര്‍ ജാഥകള്‍ 17 ന് വൈകുന്നേരം നാല് മണിക്ക് നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ കേന്ദ്രീകരിച്ച് പ്രകടനമായി പൊതുസമ്മേളന നഗരിയില്‍ എത്തിച്ചേരും. സമ്മേളന നഗരിയില്‍ വെച്ച് പൊതുസമ്മേളന നഗരിയിലേക്കുളള പതാക സ്വാഗതസംഘം ജനറല്‍ സെക്രട്ടറി ഏ അമ്പൂഞ്ഞിയും കൊടിമരം സി പി ഐ സംസ്ഥാന കൗണ്‍സിലംഗം കെ വി കൃഷ്ണനും ഏറ്റുവാങ്ങും. പ്രതിനിധി സമ്മേളന നഗരിയിലേക്കുള്ള പതാക സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ എം അസിനാറും കൊടിമരം സി പി ഐ ജില്ലാ അസി. സെക്രട്ടറി കെ എസ് കുര്യാക്കോസും ബാനര്‍ സ്വാഗതസംഘം  വൈസ് ചെയര്‍മാന്‍ എം നാരായണന്‍ മുന്‍ എം എല്‍ എയും ഏറ്റുവാങ്ങും. അഞ്ച് മണിക്ക് പൊതുസമ്മേളന നഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ബങ്കളം കുഞ്ഞികൃഷ്ണന്‍ പതാക ഉയര്‍ത്തും.

സമ്മേളനത്തിന്റെ ഭാഗമായി 14 ന് നാല് മണിക്ക് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ സാംസ്‌കാരിക സമ്മേളനം നടക്കും. യുവകലാസാഹിതി ജില്ലാ പ്രസിഡണ്ട് വത്സന്‍പിലിക്കോടിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ വി കെ സുരേഷ് ബാബു, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, രാജീവന്‍ കാഞ്ഞങ്ങാട് എന്നിവര്‍ സംസാരിക്കും.  15 ന് നാല് മണിക്ക് നീലേശ്വരം കോണ്‍വെന്റ് ജംഗ്ഷനില്‍    'കേരളത്തിന്റെ വികസനത്തില്‍ സി പി ഐയുടെ പങ്ക് ' എന്ന വിഷയത്തില്‍ സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവംഗം മുല്ലക്കര രത്‌നാകരന്‍ പ്രഭാഷണം നടത്തും.

18 ന് മൂന്ന് മണി മുതല്‍ പൊതുസമ്മേളന നഗരിയില്‍ യുവകലാസാഹിതി മലപ്പുറം ജില്ലാ ഗാനമേള ട്രൂപ്പിന്റെ ഗാനമേള പരിപാടി ഉണ്ടാകും.  സി പി ഐ ആലപ്പുഴ ജില്ലാ കൗണ്‍സിലംഗവും വിപ്ലവഗായികയുമായ മേദിനി പരിപാടിയില്‍ ഗാനമാലപിക്കും.

19 ന് വൈകുന്നേരം അഞ്ച് മണിക്ക് 'കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഭിന്നിപ്പ് അനിവാര്യമായിരുന്നോ'? എന്ന വിഷയത്തെ അധികരിച്ച് സംവാദം സംഘടിപ്പിക്കും. സി പി ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ ചന്ദ്രശേഖരന്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ ദേശീയ എക്‌സിക്യൂട്ടീവംഗം കാനം രാജേന്ദ്രന്‍, സി പി ഐ(എം )ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.

സമ്മേളനത്തിന്റെ ആവശ്യാര്‍ത്ഥം പാര്‍ട്ടി ഘടകങ്ങള്‍ വഴി പിരിച്ചെടുത്ത ഉല്‍പ്പന്നങ്ങള്‍ ഏറ്റുവാങ്ങുന്നതിനുള്ള ഉല്‍പ്പന്ന ശേഖര ജാഥകള്‍ 14 ന്  വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടക്കും. സ്വാഗതസംഘം വൈസ് ചെയര്‍മാന്‍മാരായ എം നാരായണന്റെ നേതൃത്വത്തില്‍ തീരദേശ ജാഥയും എം അസിനാറിന്റെ നേതൃത്വത്തില്‍ മലയോര ജാഥയും പര്യടനം നടത്തും.
സമ്മേളനവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ വി കൃഷ്ണന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, പി എ നായര്‍, ഏ അമ്പൂഞ്ഞി, എം അസിനാര്‍, പി വിജയകുമര്‍, രമേശന്‍ കാര്യങ്കോട് എന്നിവര്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : CPI, District-conference, Kasaragod, Kerala, Nileshwaram, Kanhangad, Press meet. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia