മൃഗഡോക്ടര്‍ മരുന്ന് മാറിവെച്ചു; കറവപ്പശു മരിച്ചു
Aug 17, 2015, 13:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17/08/2015) മൃഗഡോക്ടര്‍ മരുന്ന് മാറി കുത്തിവെച്ചതിനെ തുടര്‍ന്ന് കറവപ്പശു മരിച്ചു. പുല്ലൂര്‍- പെരിയ ചാലിങ്കാലില്‍ പരേതനായ നാരായണന്റെ ഭാര്യ വള്ളിയുടെ പശുവാണ് മരണപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് സംഭവം.
പറമ്പില്‍ മേഞ്ഞ് നടക്കുകയായിരുന്ന പശുവിന്റെ കുളമ്പിനടിയില്‍ എന്തോ തറച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ പെരിയ മൃഗാശുപത്രിയില്‍ നിന്നും ഡോക്ടറെ കൂട്ടിക്കൊണ്ടു വരികയായിരുന്നു. പശുവിനെ പരിശോധിച്ച ഡോക്ടര്‍ വേദന സംഹാരിക്ക് കുത്തിവെപ്പ് നടത്തുകയും ചെയ്തു. എന്നാല്‍ മരുന്ന് കുത്തിവെച്ച ഉടന്‍ തന്നെ പശു പിടഞ്ഞ് വീണ് മരിക്കുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്.
ഇതേതുടര്‍ന്ന് നാട്ടുകാരെത്തി ഡോക്ടറെ തടഞ്ഞുവെച്ച് ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചതോടെയാണ് ഡോക്ടറെ പോകാന്‍ അനുവദിച്ചത്.
Keywords : Doctor, Cow, Death, Hospital, Treatment, Periya, Natives, Kanhangad, Kerala.
Advertisement: