ഗാര്‍ഹിക പീഡനം: ഭര്‍ത്താവ് ഭാര്യയ്ക്ക് 25,000 രൂപ നല്കാന് വിധി
Sep 13, 2012, 21:12 IST
കാഞ്ഞങ്ങാട്: ഗാര്‍ഹിക പീഡനക്കേസില്‍ പ്രതിയായ ഭര്‍ത്താവ് വീട്ടമ്മയ്ക്ക് 25,000 രൂപ നഷ്ട പരിഹാരം നല്കാന് കോടതി വിധിച്ചു. പുതുക്കൈയിലെ അമ്പൂഞ്ഞിയുടെ മകള്‍ ബേബി(40)ക്ക് ഭര്‍ത്താവ് കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ കെ നാരായണന്(44) 25,000 രൂപ നഷ്ട പരിഹാരം നല്‍കാനാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്(രണ്ട്) കോടതി വിധിച്ചത്.
ബേബിക്കും മക്കളായ അമൃത, അശ്വിന് എന്നിവര്‍ക്കുമായി നാരായണന് പ്രതിമാസം 4,500 രൂപ വീതം ചെലവിന് നല്‍കാനും കോടതി വിധിച്ചു. കോടതി ചിലവായി നാരായണന് ബേബിക്ക് 1,000 രൂപയും ഇതിന് പുറമെ നല്‍കണം. ബേബിയെ വീട്ടില്‍ പോയി ഉപദ്രവിക്കുന്നതിനും പീഡിപ്പിക്കുന്നതിനും കോടതി വിലക്കേര്‍പ്പെടുത്തി. 1997 നവംബര്‍ 9 നാണ് ബേബിയെ നാരായണന് വിവാഹം ചെയ്തത്. നിത്യവും മദ്യപിച്ച് വീട്ടിലെത്താറുള്ള നാരായണന് പണം ആവശ്യപ്പെട്ടും മറ്റും ബേബിയെ മര്‍ദ്ദിക്കുക പതിവായിരുന്നു. ബേബിയുടെ സ്വര്‍ണാഭരണങ്ങള്‍ നാരായണന് പിടിച്ചുവാങ്ങി വില്‍ക്കുകയും ഇതേ തുടര്‍ന്ന് ലഭിച്ച പണമുപയോഗിച്ച് മദ്യപിക്കുകയും ചെയ്തു.
നാരായണനുമായുള്ള ബന്ധത്തില്‍ അമൃത, അശ്വിന് എന്നിങ്ങനെ ബേബിക്ക് രണ്ട് മക്കളുണ്ട്. ഭര്‍ത്താവിന്റെ മര്‍ദ്ദനവും പീഡനവും അസഹ്യമായതോടെ ബേബി മക്കളെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് തിരിച്ച് പോകുകയായിരുന്നു. എന്നാല്‍ ഇവിടെയെത്തിയും നാരായണന് ഉപദ്രവം തുടര്‍ന്നതോടെ ബേബി കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. ഹരജി സ്വീകരിച്ച കോടതി നാരായണനെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരം കേസെടുക്കുകയാണുണ്ടായത്.

Keywords: Harassment, Husband, Compensation, Wife, Court judgment, Hosdurg. Kanhangad, Kasaragod