മദ്യലഹരിയില്‍ പരാക്രമം നടത്തിയ രണ്ടുപേര്‍ക്ക് തടവും പിഴയും
Jun 23, 2012, 16:26 IST
കാഞ്ഞങ്ങാട്: പൊതുസ്ഥലത്ത് മദ്യലഹരിയില്‍ പരാക്രമം നടത്തിയ രണ്ടുപേര്‍ക്ക് കോടതി പിരിയുംവരെ തടവും പിഴയും. മോറാഴ അഞ്ചാംപീടികയിലെ കെ വി മിഥുന്‍ (23), കെ വിമല്‍ (24) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി 3000 രൂപ പിഴയടക്കാനും കോടതി പിരിയുംവരെ തടവിനും ശിക്ഷിച്ചത്. 2012 ഏപ്രില്‍ മൂന്നിന് വൈകുന്നേരം നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ മദ്യലഹരിയില്‍ ഇരുവരും പരാക്രമം നടത്തുമ്പോള്‍ അന്നത്തെ എസ്‌ഐ സനല്‍കുമാര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
Keywords: Kasaragod, Alcahol, Kanhangad, Drinker, Police, Fine.