യുവതിയുടെ സ്വര്‍ണമാല തട്ടിയെടുക്കന്‍ ശ്രമിച്ച യുവാവിനെതിരെ കുറ്റപത്രം
Aug 20, 2015, 13:53 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20/08/2015) ജോലി കഴിഞ്ഞ് വൈകുന്നേരം വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന വീട്ടമ്മയായ യുവതിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കഴുത്തില്‍ നിന്നും സ്വര്‍ണമാല തട്ടിപ്പറിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പടന്ന കാന്തിലോട്ട് സ്വദേശിയും പെരിയയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ മുഹമ്മദ് ഫസലിനെ (26) തിരെയാണ് കുറ്റപത്രം.
കഴിഞ്ഞ വര്‍ഷം നവംബര്‍ 21ന് പെരിയ വണ്ണാത്തിച്ചാലിലെ അമ്പൂഞ്ഞിയുടെ ഭാര്യ ഉഷാകുമാരിയെ(37) വണ്ണാത്തിച്ചാല്‍ വീടിനടുത്ത് വെച്ച് വൈകുന്നേരം ആറേമുക്കാലിന് പ്രതി പിന്നിലൂടെചെന്ന് തടഞ്ഞ് നിര്‍ത്തി കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല പറിച്ചെടുക്കാന്‍ ശ്രമിച്ചു. ഇതേതുടര്‍ന്ന് ഉഷാകുമാരി പ്രതിയുടെ കയ്യില്‍ കടിച്ച് തള്ളിമാറ്റി നിലവിളിച്ചു. ശബ്ദം കേട്ട് ആളുകള്‍ ഓടികൂടിയതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു.
വീഴ്ചയില്‍ പ്രതിയുടെ കയ്യില്‍ നിന്നും സ്ഥലത്തുവീണ മൊബൈല്‍ ഫോണ്‍ ആണ് ഇയാളെ പിടികൂടാന്‍ സഹായകമായത്. കാഞ്ഞങ്ങാട് റോയല്‍ ഫാര്‍മസിയില്‍ ജോലിക്കാരിയായ ഉഷ വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ചുപോകവെയാണ് സംഭവം.

Keywords: Court summons against youth for robbery attempt, Gold Chain, Kerala, Kasragod, Gold Chain Snatched.
Advertisement:
Advertisement: