യുവതിയെ മര്‍ദ്ദിച്ച കേസില്‍ ഭര്‍തൃസഹോദരനെ വെറുതെവിട്ടു
Mar 27, 2012, 16:20 IST
ഹൊസ്ദുര്‍ഗ്: യുവതിയെ ഇരുമ്പുവടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയും കൈയ്യില്‍ കടന്ന് പിടിച്ച് മാനഹാനി വരുത്തുകയും ചെയ്ത കേസില്‍ പ്രതിയായ ഭര്‍തൃ സഹോദരനെ കോടതി വെറുതെ വിട്ടു.
കൊല്ലം ഓച്ചിറ സ്വദേശിയായ ആര്‍.ജഗതല പ്രതാപനെയാണ് (43) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (2) കോടതി വെറുതെ വിട്ടത്. വെള്ളരിക്കുണ്ട് കരിവെള്ളടുക്കത്തെ പരേതനായ രാജന്റെ ഭാര്യ സിജിയുടെ (38) പരാതി പ്രകാരമാണ് ജഗതല പ്രതാപനെതിരെ പോലീസ് കേസെടുത്തിരുന്നത്.
2009 മെയ് 28ന് വൈകുന്നേരം ഒടയം ചാല്‍ ടൗണില്‍ ഓട്ടോയില്‍ കയറി യാത്ര പുറപ്പെട്ട സിജിയെ ജഗതലപ്രതാപന്‍ അസഭ്യം പറഞ്ഞ് പിറകെയെത്തി ഇരുമ്പു വടികൊണ്ട് അടിക്കുകയും കൈയ്യില്‍ കടന്ന് പിടിച്ച് മാനഹാനി വരുത്തുകയും ചെയ്തുവെന്നാണ് കേസ്.
സിജിയുടെ ഭര്‍ത്താവ് രാജന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് സിജിയുടെയും മക്കളുടെയും സംരക്ഷണത്തിനാണെന്ന് പറഞ്ഞ് മൂന്നുമാസത്തോളം രാജന്റെ സഹോദരനായ ജഗതലപ്രതാപന്‍ സിജിക്കും കുടുംബത്തിനുമൊപ്പം താമസിച്ചിരുന്നു. എന്നാല്‍ മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കുന്നതിനാല്‍ ജഗതലപ്രതാപനെ സിജി വീട്ടില്‍നിന്ന് ഇറക്കിവിടുകയായിരുന്നു.ഇതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമായത്.
Keywords: court, Kanhangad, Accuse, Release, Kasaragod