കള്ളത്തോക്ക് കേസ്: സിപിഎം പ്രാദേശിക നേതാവിന്റെ ജാമ്യാപേക്ഷ തള്ളി
Feb 29, 2012, 16:32 IST
കാഞ്ഞങ്ങാട്: കള്ളത്തോക്ക് കേസില്‍ റിമാന്റില്‍ കഴിയുന്ന സിപിഎം പ്രാദേശിക നേതാവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. വെസ്റ്റ്എളേരി പറമ്പ ബ്രാഞ്ച് സെക്രട്ടറിയും വള്ളിക്കടവിലെ ദാമോദരന്റെ മകനുമായ ടി.സുകുമാരന്റെ (42) ജാമ്യാപേക്ഷയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട്(2) കോടതി തള്ളിയത്. ഫെബ്രുവരി 26ന് വൈകുന്നേരമാണ് സുകുമാരന്റെ മാലോം പറമ്പ, കുറ്റിത്താനി ജംഗ്ഷന് സമീപത്തുള്ള ആലയില്‍ നിന്നും പോലീസ് ലൈസന്‍സില്ലാത്ത തോക്ക് പിടിച്ചെടുത്തത്. പോലീസ് എത്തുമ്പോഴേക്കും സുകുമാരന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
തോക്ക് പിടിച്ചെടുത്ത പോലീസ് സുകുമാരനെതിരെ അനധികൃതമായി തോക്ക് കൈവശം വെച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്യുകയാണുണ്ടായത്. ആലയിലെ ചുമരിനോട് ചേര്‍ന്നുള്ള ബഞ്ചിനു താഴെ ചാക്കി നടിയില്‍ സൂക്ഷിച്ച നിലയിലാണ് തോക്ക് പോലീ സ് കണ്ടെത്തിയത്. സുകുമാരനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുക യായിരുന്നു. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്യുകയാണു ണ്ടായത്.
Keywords: bail, court, Kanhangad, Kasaragod