city-gold-ad-for-blogger
Aster MIMS 10/10/2023

ഗൃഹനാഥന്റെയും മകന്റെയും മൂക്ക് തകര്‍ത്ത കേസില്‍ നാല് പ്രതികളെ ശിക്ഷിച്ചു

ഗൃഹനാഥന്റെയും മകന്റെയും മൂക്ക് തകര്‍ത്ത കേസില്‍ നാല് പ്രതികളെ ശിക്ഷിച്ചു
കാഞ്ഞങ്ങാട്: സ്വത്ത് സംബന്ധമായ തര്‍ക്കത്തിന്റെ പേരില്‍ ഗൃഹനാഥന്റെയും മകന്റെയും മൂക്ക് വടികൊണ്ട് അടിച്ച് തകര്‍ക്കുകയും വീട്ടമ്മയെ തലമുടി കുത്തിപ്പിടിച്ച് മര്‍ദ്ദിക്കുകയും ചെയ്ത കേസിലെ നാല് പ്രതികളെ കോടതി ശിക്ഷിച്ചു.  ചീമേനിയിലെ നാരായണന്‍, ഗോപി, സുരേന്ദ്രന്‍, മോഹനന്‍, എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതി ശിക്ഷിച്ചത്.

ഒന്നാംപ്രതിയായ ഗംഗാധരന് 341 വകുപ്പ് പ്രകാരം പതിനഞ്ച് ദിവസവും 323 വകുപ്പ് പ്രകാരം ഒരു മാസവും 324 വകുപ്പ് പ്രകാരം ആറ് മാസവും 325 വകുപ്പ് പ്രകാരം ഒരു വര്‍ഷവുമാണ് തടവ് ശിക്ഷ. ഗംഗാധരന്‍ 400 രൂപ പിഴയടക്കാനും കോടതി വിധിച്ചു.  കേസിലെ മറ്റ് പ്രതികള്‍ക്ക് 341 വകുപ്പ് പ്രകാരം 15 ദിവസവും 323 വകുപ്പ് പ്രകാരം ഒരു മാസവും 324 വകുപ്പ് പ്രകാരം രണ്ട് വര്‍ഷവും 325 വകുപ്പ് പ്രകാരം രണ്ട് വര്‍ഷവും ശിക്ഷ വിധിച്ചു.

രണ്ട് വകുപ്പുകളിലായി പ്രതികള്‍ നാലായിരം വീതം പിഴയടക്കാനും കോടതി വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. രണ്ട് മുതല്‍ നാല് വരെയുള്ള പ്രതികള്‍ കഠിന തടവാണ് അനുഭവിക്കേണ്ടത്. 2007 ജൂലൈ 14ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ചീമേനി എഞ്ചിനീയറിംഗ് കോളേജിന് സമീപം താമസിക്കുന്ന ഓട്ടോ ഡ്രൈവറായ ഗംഗാധരന്‍ ഓട്ടോയില്‍ സാധനങ്ങള്‍ എത്തിച്ചു കൊടുത്ത ശേഷം വീട്ടിലേക്ക് തിരിച്ചുവരുമ്പോള്‍ നാരായണനും മകന്‍ ഗോപിയും നാരായണന്റെ മകളുടെ ഭര്‍ത്താവായ സുരേന്ദ്രനും ഗോപിയുടെ ഭാര്യാ പിതാവ് മോഹനനും തടഞ്ഞു നിര്‍ത്തി ഗംഗാധരനെ വടികൊണ്ട് അടിക്കുകയായിരുന്നു.

അടിയേറ്റ് ഗംഗാധരന്റെ മൂക്ക് തകര്‍ന്നു. ഗംഗാധരനെ ആക്രമിക്കുന്നത് തടഞ്ഞപ്പോള്‍ മകന്‍ പ്രമോദിന്റെ മൂക്കും സംഘം അടിച്ചു തകര്‍ത്തു. ഭര്‍ത്താവിനെയും മകനെയും മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ ഗംഗാധരന്റെ ഭാര്യ പത്മയുടെ തലമുടി കുത്തിപ്പിടിച്ച് മര്‍ദ്ദിക്കുകയാണുണ്ടായത്. അക്രമ വിവരമറിഞ്ഞ് പരിസരവാസികള്‍ എത്തിയതോടെ നാരായണനും കൂടെയുണ്ടായിരുന്നവരും ഓടി രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റ ദമ്പതികളെയും മകനെയും പരിസരവാസികള്‍ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണുണ്ടായത്. ഗംഗാധരന്റെ പരാതി പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ച ചീമേനി പോലീസ് പ്രതികളെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

Keywords: Attack case, Court Punishment, Chemeni, Kanhangad

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL