യുവതിയെ പീഡിപ്പിച്ച പ്രതി മരിച്ചു; കേസ് കോടതി നിര്‍ത്തിവെച്ചു
Sep 11, 2012, 18:25 IST
വെള്ളരിക്കുണ്ട്: ആദിവാസി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ 50 കാരന്‍ മരണപ്പെട്ടതായി പോലീസ് കോടതിയില്‍ റിപോര്‍ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ബലാത്സംഗ കേസിന്റെ തുടര്‍ നടപടികള്‍ കോടതി നിര്‍ത്തി വെച്ചു.
പാണത്തൂര്‍ ബാപ്പുങ്കയത്തെ മുകുന്ദന്‍ (50) പ്രതിയായ കേസിന്റെ നടപടികളാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി അവസാനിപ്പിച്ചത്.
ബളാല്‍ മരുതംകുളത്തെ 30കാരിയുടെ പരാതിയിലാണ് മുകുന്ദനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തിരുന്നത്. ഒമ്പത് വര്‍ഷം മുമ്പ് മുകുന്ദന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഇതേതുടര്‍ന്ന് ഗര്‍ഭിണിയായ താന്‍ ജില്ലാശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നും ഇതോടെ മുകുന്ദന്‍ തന്നെ കൈയ്യൊഴിഞ്ഞുവെന്നുമാണ് യുവതി 2011 ഏപ്രില്‍ 26 ന് ബളാല്‍ പഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ സിറ്റിങില്‍ നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചത്. വനിതാ കമ്മീഷന്റെ നിര്‍ദേശ പ്രകാരം മുകുന്ദനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.
മുകുന്ദന്റെ ഇളയച്ഛന്റെ ഭാര്യയുടെ വീട് ആദിവാസി യുവതിയുടെ വീടിന് സമീപത്താണ്. ബന്ധുവീട്ടിലേക്ക് ഇടക്കിടെ വരാറുള്ള മുകുന്ദന്‍ യുവതിയുമായി അടുപ്പം സ്ഥാപിക്കുകയും തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയുമായിരുന്നു. വിവാഹം ചെയ്യാമെന്ന് മുകുന്ദന്‍ വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്ന് യുവതി മുകുന്ദനൊപ്പം അഞ്ച് മാസക്കാലം ഒരുമിച്ച് താമസിച്ചു. ഈ കാലയളവിലാണ് മുകുന്ദന്‍ തന്നെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയതെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. കുഞ്ഞ് ജനിച്ചതോടെ മുകുന്ദന്‍ തന്നെ പൂര്‍ണ്ണമായും കൈയ്യൊഴിയുകയാണുണ്ടായതെന്നാണ് യുവതിയുടെ പരാതി. മറ്റൊരു യുവാവുമായുള്ള ബന്ധത്തില്‍ തനിക്ക് ഒരു കുട്ടി കൂടിയുണ്ടെന്നും ഇതുസംബന്ധിച്ച് കേസ് നടക്കുകയാണെന്നും പരാതിയില്‍ യുവതി സൂചിപ്പിച്ചു.
മുകുന്ദനുമായുള്ള ബന്ധത്തിലുള്ള പെണ്‍കുഞ്ഞിന് ഇപ്പോള്‍ എട്ട് വയസുണ്ട്. പീഡനക്കേസില്‍ പ്രതിയായ മുകുന്ദനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി റിമാന്‍ഡ് ചെയ്ത മുകുന്ദന്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തു.
ഇതിനിടെ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലായിരുന്ന 2011 സെപ്തംബര്‍ 10 ന് മരണപ്പെടുകയാണുണ്ടായത്.
Keywords: Accuse, Dead, Molestation case, Court, Stoped, Panathur, Vellarikundu, Kanhangad, Kasaragod, Mukundan