മദ്യപിച്ച് വാഹനമോടിച്ച 5 പേര്‍ക്ക് പിഴശിക്ഷ
Apr 20, 2012, 16:52 IST
കാഞ്ഞങ്ങാട്: മദ്യ ലഹരിയില്‍ വാഹനമോടിച്ച അഞ്ച് പേര്‍ക്ക് കോടതി പിഴ ശിക്ഷ വിധിച്ചു. പാലാവയല്‍ മരത്തും മൂട്ടിലെ കെ എ റോയിച്ചന്‍ (37), ഉദുമ പാക്യാരയിലെ കണ്ണംകുളം റോഡില്‍ പി എസ് ഇബ്രാഹിം (45), ചന്തേര മാണിയാട്ടെ വി വി സുകേഷ് (23), പത്തനം തിട്ട സ്വദേശിയും ഐങ്ങോത്ത് താമസക്കാരനുമായ രാജന്‍ മാത്യു (29), പെരിങ്ങോം പാടിച്ചാല്‍ സ്വദേശി ടി.എന്‍ സതീശന്‍ (48) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (2) കോടതി പിഴയടക്കാന്‍ ശിക്ഷിച്ചത്. റോയിച്ചന്‍ 2000 രൂപയും സുകേഷ് 2000 രൂപയും ഇബ്രാഹിം 3500 രൂപയും രാജന്‍ മാത്യു 2000 രൂപയും സതീശന്‍ 2000 രൂപയുമാണ് പിഴയടക്കേണ്ടത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 22ന് പാലാവയലില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് റോയിച്ചന്‍ മദ്യലഹരിയില്‍ പാലാവയലില്‍ നിന്നും പുളിങ്ങോത്തേക്ക് കെഎല്‍ 60 ബി 7264 നമ്പര്‍ ഓട്ടോറിക്ഷ ഓടിച്ചുവരുന്നതിനിടയില്‍ പിടികൂടുകയായിരുന്നു.
2011 ഒക്‌ടോബര്‍ 3ന് രാത്രി ഉദുമ പള്ളത്ത് വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ഇബ്രാഹിം മദ്യ ലഹരിയില്‍ ഓടിച്ച കെഎല്‍ 14 സി 87 61 നമ്പര്‍ മോട്ടോര്‍ സൈക്കിള്‍ കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്. നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനിലില്‍ വെച്ചാണ് മദ്യപിച്ച് വാഹനമോടിച്ചതിന് സുകേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. 2012 ഫെബ്രുവരി 15നാണ് സംഭവം.
ഫെബ്രുവരി 9ന് നീലേശ്വരം നെടുങ്കണ്ടയില്‍ രാജന്‍ മാത്യു മദ്യലഹരിയില്‍ ഓടിച്ച കെഎല്‍ 18 ബി 5757നമ്പര്‍ സ്‌കോര്‍പ്പിയോ പോലീസ് പിടികൂടുകയായിരുന്നു. .ഫെബ്രുവരി 5ന് ടി എന്‍.സതീശന്‍ മദ്യ ലഹരിയില്‍ ഓടിച്ച കെ എല്‍ 15 9-3161 നമ്പര്‍ മോട്ടോര്‍ സൈക്കിള്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്.

Keywords: Kanhangad, Kasaragod, Court, Liquor-drinking