ഉപേക്ഷിക്കപ്പെട്ട യുവതിക്ക് ഭര്‍ത്താവ് നഷ്ടപരിഹാരം നല്‍കാന്‍ വിധി
Jun 15, 2012, 16:21 IST
കാഞ്ഞങ്ങാട്: ഉപേക്ഷിക്കപ്പെട്ട യുവതിക്ക് ഭര്‍ത്താവ് 25000 രൂപ നഷ്ടപരിഹാരവും മക്കള്‍ക്ക് അയ്യായിരം രൂപ വീതം ചെലവിനും നല്‍കണമെന്ന് കോടതി വിധിച്ചു. പെരുമ്പള കുന്നംപാറയിലെ അപ്പയുടെ മകള്‍ രമണിക്കാണ് (41) ഭര്‍ത്താവ് മേല്‍പറമ്പിലെ ബാബു 25000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട് )കോടതി വിധിച്ചത്.
ബാബുവില്‍ രമണിക്കുണ്ടായ മക്കളായ രവിത (13), ഭവിത (11) എന്നിവര്‍ക്ക് പ്രതിമാസം അയ്യായിരം രൂപ വീതം ചെലവിന് നല്‍കാനും കോടതി വിധിച്ചു. 1996 നവംബര്‍ 19 ന് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലാണ് ബാബുവും രമണിയും വിവാഹിതരായത്.
വിവാഹത്തിന്റെ ആദ്യനാളുകളില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ ബാബു മദ്യപിച്ച് വന്ന് ഭാര്യയെ മര്‍ദ്ദിക്കുന്നത് പതിവാക്കിയിരുന്നു.
കുട്ടികളുണ്ടായതോടെ ഇവരെയും മദ്യലഹരിയില്‍ ബാബു മര്‍ദ്ദിച്ചുതുടങ്ങി. രണ്ട് വര്‍ഷം മുമ്പ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ ബാബു തിരിച്ചെത്തിയതിനുശേഷം ഭാര്യയേയും മക്കളെയും വീണ്ടും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു. 2011 ജൂണ്‍ 20 ന് ബാബു രവിതയെയും ഭവിതയെയും മര്‍ദ്ദിച്ചു. പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണുണ്ടായത്. ബാബുവിന്റെ മര്‍ദ്ദനവും പീഡനവും സഹിക്കാനാകാതെ രമണി മക്കളെയുംകൊണ്ട് സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി.
തുടര്‍ന്ന് ബാബു രമണിയുമായുള്ള ബന്ധം നിയമപരമായി തന്നെ വേര്‍പെടുത്തുകയും ചെയ്തു.
ഇതോടെയാണ് തനിക്കും മക്കള്‍ക്കും നഷ്ടപരിഹാരവും ചിലവിനും ലഭിക്കണമെന്നാവശ്യപ്പെട്ട് രമണി ബാബുവിനെതിരെ കോടതിയില്‍ ഹരജി നല്‍കിയത്.
മണല്‍തൊഴിലാളിയായ ബാബുവിന് ദിവസം 800 രൂപയ്ക്ക് മുകളില്‍ പ്രതിഫലം കിട്ടാറുണ്ടെന്നും പ്രതിമാസം 15000 രൂപയിലധികം വരുമാനമുണ്ടെന്നും രമണി കോടതിയില്‍ നല്‍കിയ ഹരജിയില്‍ ബോധിപ്പിച്ചിരുന്നു.
Keywords: Court order, Kanhangad, Kasaragod, Wife, Husband