city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓവുചാല്‍ നിര്‍മാണത്തിന് തടസം നിന്ന കാഞ്ഞങ്ങാട് നഗരസഭയ്ക്ക് കോടതി വിധിയിലൂടെ തിരിച്ചടി

കാഞ്ഞങ്ങാട്: (www.kasargodvartha.com 08/07/2015) കാഞ്ഞങ്ങാട് സൗത്ത് ജംഗ്ഷനില്‍ നിന്നും ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള നടപ്പാതയ്ക്കടിയിലൂടെ ഓവുചാല്‍ നിര്‍മിക്കുന്നതിന് തടസം നിന്ന കാഞ്ഞങ്ങാട് നഗരസഭയുടെ നടപടിക്കെതിരെ കോടതി വിധി. നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും, നാട്ടുകാരും ഉപയോഗിക്കുന്ന പ്രധാന നടപ്പാതയുടെ പ്രവൃത്തിയാണ് നഗരസഭയുടെ അനാവശ്യമായ തടസവാദത്തിലൂടെ മുടങ്ങിക്കിടന്നത്.

സ്‌കൂള്‍ പരിസരത്തുനിന്നും ഹൈവേയുടെ അടുത്തേക്കുള്ള ഓവുചാല്‍ നിര്‍മാണം എണ്‍പത് ശതമാനവും നേരത്തേ പൂര്‍ത്തിയായിരുന്നു. അവശേഷിക്കുന്ന ഭാഗം ഒരു വ്യക്തിയുടെ സ്ഥലത്തെച്ചൊല്ലിയുള്ള അവകാശതര്‍ക്കത്തെതുടര്‍ന്നാണ് മുടങ്ങിയത്. പ്രസ്തുത സ്ഥലത്തില്‍ മറ്റാര്‍ക്കും അവകാശമില്ലെന്ന് നേരത്തേ കോടതി കണ്ടെത്തിയിരുന്നുവെങ്കിലും കോടതിവിധി നടപ്പിലാക്കുന്നതില്‍ അന്ന് കൗണ്‍സിലറായിരുന്ന വ്യക്തി കാണിച്ച ഉദാസീനതയും, പക്ഷപാതവുമാണ് വര്‍ഷങ്ങളായി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത്.

കോടതിവിധി നടപ്പാക്കുന്നതിനു പകരം വിധിക്കെതിരെ അപ്പീല്‍ പോവുകയെന്ന വിചിത്രമായ നിലപാടാണ് നഗരസഭ സ്വീകരിച്ചത്. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്ന നഗരസഭയുടെ നിലപാടിനെതിരെ കാഞ്ഞങ്ങാട് സൗത്തിലെ അഭിഭാഷകന്‍ കെ.വി. കുഞ്ഞമ്പു നടത്തിയ നിരന്തരമായ ഇടപെടലാണ് ജനങ്ങളുടെ ചിരകാലാഭിലാഷം പൂര്‍ത്തികരിക്കാനുതകുന്ന കോടതിവിധിയിലേക്ക് കാര്യങ്ങളെത്തിച്ചത്. നാല്‍പത്തഞ്ചു ദിവസത്തിനകം പണി പൂര്‍ത്തീകരിക്കണമെന്ന് നഗരസഭയ്ക്ക് കോടതി നിര്‍ദേശം നല്‍കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഓവുചാല്‍ നിര്‍മാണത്തിന് തടസം നിന്ന കാഞ്ഞങ്ങാട് നഗരസഭയ്ക്ക് കോടതി വിധിയിലൂടെ തിരിച്ചടി


Keywords :  Kanhangad, Kerala, Municipality, Court,  Drainage,  Construction. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia