കല്ലറ നിര്‍മാണത്തിനിടെ സംഘര്‍ഷം: കേസിലെ പ്രതികളെ വെറുതെ വിട്ടു
Feb 1, 2013, 19:12 IST
കാഞ്ഞങ്ങാട്: മൃതദേഹം അടക്കം ചെയ്യുന്നതിനായി കല്ലറനിര്‍മിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. പരപ്പ എടത്തോട്ടെ കളരിക്കാല്‍ ജെസ്റ്റിന്‍വര്‍ക്കി, കളരിക്കാല്‍ തങ്കച്ചന്‍, കളരിക്കാല്‍ അപ്പച്ചന്‍, കളരിക്കാല്‍ ജിജി, കളരിക്കാല്‍ ടോമി എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി വെറുതെ വിട്ടത്. എടത്തോട് പയാളത്തെ ജോസഫ് ഷെല്ലിയുടെ (40) പരാതി പ്രകാരമാണ് ജെസ്റ്റിന്‍വര്‍ക്കി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നത്.
2010 ആഗസ്ത് 2ന് വൈകുന്നേരം എടത്തോട് ടൗണില്‍ വെച്ച് ജോസഫിനെ ജസ്റ്റിന്‍വര്‍ക്കിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചുവെന്നാണ് കേസ്. പരപ്പ പള്ളി സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്യുന്നതിനായി കല്ലറ നിര്‍മിക്കുമ്പോള്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഗോവയില്‍ മരണപ്പെട്ട ജോയിന്‍ എന്നയാളെ അടക്കം ചെയ്യുന്നതിനാണ് കല്ലറ നിര്‍മിച്ചിരുന്നത്.
അക്രത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ജോസഫിന്റെ പരാതി പ്രകാരം ജസ്റ്റിന്‍വര്‍ക്കി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേസിന്റെ വിചാരണവേളയില്‍ പരാതി പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് പ്രതികളെ വെറുതെ വിട്ടത്.

Keywords: Accuse, Release, Court, Withdraw, Case, Parappa, Kanhangad, Kasaragod, Kerala, Malayalam news