കാറ്റാടിയന്ത്ര തട്ടിപ്പ്; സരിതയെ അറസ്റ്റ് ചെയ്യാന്‍ കോടതിയുടെ അനുമതി
Jul 6, 2013, 17:21 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ കാറ്റാടിയന്ത്ര തട്ടിപ്പുകേസില്‍ സരിത എസ് നായരെ അറസ്റ്റ് ചെയ്യാന്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥന് അനുമതി നല്കി. സരിതയെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥനായ തളിപ്പറമ്പ് ഡി.വൈ.എസ്.പി. കെ.എസ്. സുദര്‍ശനാണ് എറണാകുളം പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നടന്ന സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിയായ സരിതയെ പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പുകേസിലാണ് പെരുമ്പാവൂര്‍ കോടതി റിമാന്റ് ചെയ്തത്.
ഈ സാഹചര്യത്തിലാണ് സരിതയെ അറസ്റ്റ് ചെയ്യാന്‍ ഡി.വൈ.എസ്.പി. പെരുമ്പാവൂര്‍ കോടതിയുടെ അനുമതി തേടിക്കൊണ്ടുള്ള അപേക്ഷ സമര്‍പ്പിച്ചത്. സരിതയെ കാഞ്ഞങ്ങാട്ടെ കേസില്‍ അറസ്റ്റ് ചെയ്യാന്‍ ഇന്നലെയാണ് കോടതി അനുമതി നല്‍കിയത്. പെരുമ്പാവൂര്‍ സബ് ജയിലില്‍ കഴിയുന്ന സരിത 2009ല്‍ കോട്ടച്ചേരി പെട്രോള്‍ പമ്പിന് സമീപത്ത് അഞ്ചുമാസക്കാലം പ്രവര്‍ത്തിച്ച പവര്‍ 4യു അള്‍ട്ടര്‍നേറ്റ് എനര്‍ജി മാര്‍ക്കറ്റിംഗ് സര്‍വ്വീസ് എന്ന സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാരായ മടിക്കൈയിലെ എഞ്ചിനീയര്‍ കാരാക്കോട്ടെ പി കെ മാധവന് നമ്പ്യാര്‍, കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിലെ സ്റ്റേഷന്മാസ്റ്റര്മാരായിരുന്ന കോട്ടച്ചേരി മുബാറക് മസ്ജിദിന് സമീപത്തെ ടി ഹംസ, അജാനൂര്‍ തെക്കേപ്പുറത്തെ സി.എച്ച്. ഇബ്രാഹിം എന്നിവരില്‍ നിന്ന് ഒരു ലക്ഷത്തി 75,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് സരിത എസ് നായര്‍ക്കും ബിജു രാധാകൃഷ്ണനുമെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തിരുന്നത്.
കാറ്റില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാന് പ്രാപ്തിയുള്ള കാറ്റാടിയന്ത്രങ്ങളുടെയുടെയും സോളാര്‍ പാനലുകളുടെയും ഉത്തരകേരളത്തിലെയും ദക്ഷിണ കര്‍ണാടകയിലെയും വിതരണാവകാശം നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് കോയമ്പത്തൂരിലെ ഐ.സി.എം.എസ്. പവര്‍ എന്ന സ്ഥാപനത്തിന്റെ ഉടമകളാണെന്ന് അവകാശപ്പെട്ട് സരിതയും ബിജുവും കാഞ്ഞങ്ങാട്ടെ പവര്‍ 4യു സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാരില്‍ നിന്ന് 75,000 രൂപ വാങ്ങിയിരുന്നത്.
കോയമ്പത്തൂരിലെ സ്ഥാപനത്തിന്റെ മറവില്‍ കാറ്റാടിയന്ത്ര തട്ടിപ്പുനടത്തിയതിന് സരിതയും ബിജുവും പിന്നീട് അറസ്റ്റിലായതോടെയാണ് തങ്ങളും വഞ്ചിക്കപ്പെട്ടതായി പവര്‍ 4യു പാര്‍ട്ണര്‍മാര്‍ തിരിച്ചറിഞ്ഞത്. 2009ല്‍ തന്നെ ഇവര്‍ സരിതയ്ക്കും ബിജുവിനുമെതിരെ കോയമ്പത്തൂര്‍ ക്രൈംബ്രാഞ്ചിലും ഹൊസ്ദുര്‍ഗ് പോലീസിലും പരാതി നല്‍കിയിരുന്നുവെങ്കിലും കേസെടുത്തിരുന്നില്ല.
Keywords: Saritha S Nair, Cheating Case, SYSP K.S. Sudarshan, Court, Order, Custody, Arrest, Power 4 You, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.