ഭര്‍ത്താവിനെ അടിച്ച് കൊന്ന് വെട്ടികീറിയ യുവതിക്ക് ജീവപര്യന്തം
Mar 6, 2012, 11:30 IST
കാസര്‍കോട്: ഭര്‍ത്താവിനെ മരക്കഷണം കൊണ്ട് തലക്കടിച്ച് കൊന്ന് ശരീരമാകെ വെട്ടിക്കീറിയ കേസില്‍ ഭാര്യയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ.
ഹൊസ്ദുര്‍ഗ് തായന്നൂര്‍ എണ്ണപ്പാറ നെടുമുട്ടത്തെ കെ. ഉഷയെയാണ് ഭര്‍ത്താവ് കുഞ്ഞമ്പുവി(33)നെ കൊലപ്പെടുത്തിയ കേസില്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് അതിവേഗ കോടതി(മൂന്ന്) ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. 2009 മെയ് 22ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഉറങ്ങുകയായിരുന്ന കുഞ്ഞമ്പുവിനെ ഉഷ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരമാകെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ആദ്യ ഭാര്യയിലുള്ള മകളെ ഒരുമിച്ച് താമസിപ്പിക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞമ്പു ഉഷയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് കൊല നടന്നതെന്ന് അമ്പലത്തറ പോലീസ് കോടതിയില്‍ നല്കിയ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. ജഡ്ജി സോമരാജനാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഗംഗാധന് കുട്ടമത്ത് ഹാജരായി.

Keywords: kasaragod, Kanhangad, court, Murder-case, wife, husband,