മദ്യലഹരിയില്‍ വാഹനങ്ങള്‍ തടസപ്പെടുത്തിയ യുവാവിന് പിഴ
Jun 16, 2012, 16:57 IST
കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ വാഹനങ്ങള്‍ തടസപ്പെടുത്തുകയും പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുകയും ചെയ്ത കേസില്‍ പ്രതിയായ യുവാവിനെ കോടതി 3000 രൂപ പിഴയടക്കാനും കോടതി പിരിയുംവരെ തടവിനും ശിക്ഷിച്ചു. വെള്ളരിക്കുണ്ട് കരിവെള്ളടുക്കത്തെ പറയാനിക്കര പി കെ സുനിലിനെയാണ് (28) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി ശിക്ഷിച്ചത്.
2012 ഏപ്രില്‍ ഏഴിന് രാത്രി മദ്യലഹരിയില്‍ സുനില്‍ വാഹനങ്ങള്‍ തടസപ്പെടുത്തുകയും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പെട്ട പോലീസ് യുവാവിനെ പിടികൂടുകയായിരുന്നു.
2012 ഏപ്രില്‍ ഏഴിന് രാത്രി മദ്യലഹരിയില്‍ സുനില്‍ വാഹനങ്ങള്‍ തടസപ്പെടുത്തുകയും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പെട്ട പോലീസ് യുവാവിനെ പിടികൂടുകയായിരുന്നു.
Keywords: kasaragod, Kerala, Kanhangad, court order