മണല്‍ കടത്ത്; ഡ്രൈവര്‍ക്ക് 10,000 രൂപ പിഴ
Sep 8, 2012, 17:15 IST
കാഞ്ഞങ്ങാട്: അനധികൃതമായി മണല്‍ കടത്തിയ കേസില്‍ പ്രതിയായ മിനി ലോറി ഡ്രൈവറെ കോടതി 10,000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചു. കരിന്തളം കാലിച്ചാമരത്തെ സി.കെ. ശശികുമാറിനെ (38) യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി ശിക്ഷിച്ചത്.
2011 നവംബര്‍ 25 ന് രാത്രി ഏഴ് മണിക്ക് കരിന്തളം അണ്ടോളില്‍ നിന്നാണ് മണല്‍ ലോറി പോലീസ് പിടികൂടിയത്.
അണ്ടോള്‍ കടവില്‍ നിന്നും മണല്‍ കടത്തി പോവുകയായിരുന്ന കെ എല്‍ 10 ജി 1010 നമ്പര്‍ മിനി ലോറി യന്ത്ര തകരാറിനെ തുടര്‍ന്ന് നിര്‍ത്തിയിടുകയായിരുന്നു. ഈ വിവരം ലഭിച്ചെത്തിയ പോലീസ് ലോറി കസ്റ്റഡിയിലെടുക്കുകയും ഡ്രൈവര്‍ ശശികുമാറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Keywords: Kasaragod, Sand, Lorry, Police, Kanhangad, Court, Kerala, Driver