പൊതുജനത്തിന് ശല്യമുണ്ടാക്കിയതിന് ഏഴുപേര്‍ക്ക് പിഴശിക്ഷ
Sep 6, 2012, 22:06 IST
കാഞ്ഞങ്ങാട്: പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുംവിധം പെരുമാറിയ ഏഴോളം പേരെ കോടതി 200 രൂപ വീതം പിഴയടക്കാന്‍ ശിക്ഷിച്ചു. നീലേശ്വരം തൈക്കടപ്പുറത്തെ വി വി വിജയന്‍ (38), തൈക്കടപ്പുറത്തെ കെ കുഞ്ഞമ്പു (44), ചായ്യോത്തെ കെ മനാഫ് (24), മാനവളപ്പിലെ ഷാരോ, കൈതക്കാട്ടെ ടി കെ നൗഷാദ് (30), ചിറപ്പുറത്തെ സി കെ സുഭാഷ് (35), നീലേശ്വരം പേരോലിലെ വി വി രാജീവന്‍ (31) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി പിഴയടക്കാന്‍ ശിക്ഷിച്ചത്.
2012 ജൂലൈ 21 ന് നീലേശ്വരം ബസ് സ്റ്റാന്‍ഡില്‍ ബഹളം വെച്ചപ്പോഴാണ് വിജയന്‍ പോലീസ് പിടിയിലായത്. ജൂലൈ 21 ന് നീലേശ്വരം ബസാറില്‍ നിന്ന് കെ കുഞ്ഞമ്പുവിനെയും, 23 ന് നീലേശ്വരം ബസാറില്‍ നിന്ന് കെ മനാഫിനെയും, 23 ന് നീലേശ്വരത്ത് നിന്ന് ഷാരോയെയും, 21 ന് നീലേശ്വരം മാര്‍ക്കറ്റില്‍ നിന്ന് നൗഷാദിനെയും, നീലേശ്വരം സ്റ്റോറിന് സമീപത്ത് നിന്ന് സുഭാഷിനെയും, 22 ന് സ്റ്റോറിന് സമീപത്ത് നിന്ന് രാജീവനെയും പോലീസ് പിടികൂടുകയായിരുന്നു.

Keywords: Court, Punishments, Hosdurg, Kanhangad, Kasaragod