വിദേശമദ്യവുമായി പിടിയിലായ യുവാവിന് 1000രൂപ പിഴശിക്ഷ
Jul 6, 2012, 17:37 IST
കാഞ്ഞങ്ങാട്: നാല് ലിറ്റര്‍ വിദേശമദ്യവുമായി പോലീസ് പിടിയിലായ യുവാവിനെ കോടതി ശിക്ഷിച്ചു. കമ്പല്ലൂര്‍ താമരശ്ശേരിയിലെ ടി.കെ. സുധീഷിനെയാണ് (26), ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (2) കോടതി ആയിരം രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.
2012 മെയ് 18ന് ഉച്ചയ്ക്ക് ചിറ്റാരിക്കാല്‍ അരിയിരുത്തിയില്‍ റോഡരികിലൂടെ സഞ്ചിയും തൂക്കി നടന്നുപോവുകയായിരുന്ന സുധീഷിനെ പോലീസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ നാല് ലിറ്റര്‍ വിദേശമദ്യമടങ്ങിയ കുപ്പികള്‍ കണ്ടെത്തിയ കേസിലാണ് ശിക്ഷ. ബിവറേജ് മദ്യശാലയില്‍ നിന്നും വാങ്ങിയ മദ്യമാണ് പോലീസ് പിടിച്ചെടുത്തത്.

Keywords: Kanhangad, Police, Case, Court, 1000 Fines