വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ലഹരി വസ്തു വില്പന; വ്യാപാരിയെ ശിക്ഷിച്ചു
Nov 3, 2012, 19:26 IST
കാഞ്ഞങ്ങാട്: സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് കടയില്‍ പാന്‍മസാല ഉള്‍പെടെയുള്ള ലഹരി വസ്തുക്കളും പുകയില ഉല്പന്നങ്ങളും വില്പനക്ക് സൂക്ഷിച്ച വ്യാപാരിയെ കോടതി പിഴയടക്കാന്‍ ശിക്ഷിച്ചു. ചിത്താരി മുക്കൂടിലെ അബ്ദുല്‍ ഖാദറിനെ(55)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി 2,000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.
അബ്ദുല്‍ ഖാദറിന്റെ പള്ളിക്കരയിലെ കടയിലെ 2012 സെപ്തംബര്‍ ആറിന് ബേക്കല്‍ അഡീഷണല്‍ എസ്.ഐ.പി.ജെ ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റെയ്ഡ് നടത്തി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വില്ക്കാന് സൂക്ഷിച്ച 13 ചെറിയ പാന്‍മസാല പാക്കറ്റുകളും ഒമ്പത് പാക്കറ്റ് പുകയില ഉല്പന്നവും പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് അബ്ദുല്‍ ഖാദറിനെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്.

Keywords: Arrest, Police, Kanhangad, Case, Students, Merchant, School, Court, Kasaragod, Kerala