പോലീസ് ആവശ്യപ്പെട്ടിട്ടും വാഹനവുമായി കടന്ന മൂന്നുപേര്‍ക്ക് പിഴ
Jul 30, 2012, 16:37 IST
കാഞ്ഞങ്ങാട്: പോലീസ് ആവശ്യപ്പെട്ടിട്ടും വാഹനം നിര്‍ത്താതെ പോയ മൂന്നുപേര്‍ക്ക് കോടതി പിഴശിക്ഷ വിധിച്ചു. പേരോല്‍ പഴനെല്ലിയിലെ കെ വി ജയന് (29), തെക്കന്‍ ബങ്കളത്തെ കെ വി ഗിരീഷ് കുമാര്‍ (36), ബങ്കളത്തെ ഷംസുദ്ദീന് (40) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി ശിക്ഷിച്ചത്.
ജയന് 1400 രൂപയും ഗിരീഷ് കുമാറും ഷംസുദ്ദീനും 1000 രൂപ വീതവും പിഴയടക്കണം. 2012 ഏപ്രില്‍ നാലിന് ഉച്ചയ്ക്ക് 12 മണിയോടെ പേരോല്‍ ചിറപ്പുറത്ത് വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് കൈകാണിച്ചിട്ടും ജയന് ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച കെ എല്‍ 60 സി 8191 നമ്പര്‍ ബൈക്ക് നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു.

Keywords: Kanhangad, Fine, Vehicle, Police, Court order