അനുമതിയില്ലാതെ പൊതുയോഗം; നാല് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പിഴ ശിക്ഷ
Aug 9, 2012, 14:34 IST
കാഞ്ഞങ്ങാട്: പാതയോരത്ത് പൊതുയോഗം നടത്തിയ കേസില്‍ പ്രതികളായ നാല് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കോടതി പിഴ ശിക്ഷ വിധിച്ചു. ഹക്കീം കുന്നില്‍, ജോമോന്‍ ജോസഫ്, ഇരിയയിലെ ബാലൂര്‍ രാജന്‍, ജില്ലാ പഞ്ചായത്തംഗം കൂടിയായ ഹരീഷ് പി നായര്‍ എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി 1450 രൂപ വീതം പിഴയടക്കാന്‍ ശിക്ഷിച്ചത്.
2011 ജൂണ്‍ 16 ന് വൈകുന്നേരം കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിന് പടിഞ്ഞാറ് ഭാഗത്ത് പാതയോരത്തായി യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പൊതുയോഗം നടത്തിയിരുന്നു. ഡി വൈ എഫ് ഐ മുന്‍ സംസ്ഥാന ട്രഷറര്‍ വി വി രമേശന്റെ മകള്‍ക്ക് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അരക്കോടി രൂപ നല്‍കി സീറ്റ് തരപ്പെടുത്തിയെന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പൊതുയോഗം നടത്തിയത്.
പോലീസിന്റെ അനുമതിയില്ലാതെ പൊതുയോഗം നടത്തി വാഹനഗതാഗതത്തിനും കാല്‍നട യാത്രക്കും തടസ്സം സൃഷ്ടിച്ചുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ കേസ്. പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്ന ഹക്കീം കുന്നില്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബുധനാഴ്ച കോടതിയില്‍ ഹാജരായ നേതാക്കള്‍ കുറ്റം സമ്മതിച്ചു.

Keywords: Youth congress, Leaders, Court, Punishment, Hosdurg, Kanhangad, Kasaragod