city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രാ­യ­പൂര്‍­ത്തി­യാ­കാത്ത പെണ്‍­കു­ട്ടിക്ക് വി­വാ­ഹം; ഊ­മ­ക്ക­ത്ത് ന­ട­പ­ടികള്‍ കോട­തി അ­വ­സാ­നി­പ്പിച്ചു

പ്രാ­യ­പൂര്‍­ത്തി­യാ­കാത്ത പെണ്‍­കു­ട്ടിക്ക് വി­വാ­ഹം; ഊ­മ­ക്ക­ത്ത് ന­ട­പ­ടികള്‍ കോട­തി അ­വ­സാ­നി­പ്പിച്ചു
കാ­ഞ്ഞ­ങ്ങാട്: പ­ള്ളി­ക്ക­ര പ­ള്ളിപ്പു­ഴ­യില്‍ പ്ല­സ്­ടു വി­ദ്യാര്‍­ത്ഥി­നിയായ പെണ്‍­കു­ട്ടി­യു­ടെ വി­വാ­ഹ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് കോ­ട­തി­ക്ക് അ­ജ്ഞാതന്‍ ഊ­മക്ക­ത്ത് അ­യ­ച്ച സം­ഭ­വ­ത്തില്‍, പോലീ­സ് റി­പ്പോര്‍­ട്ടി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ ഹൊ­സ്­ദുര്‍­ഗ് ജു­ഡീ­ഷ്യല്‍ മ­ജി­സ്‌­ട്രേറ്റ് (രണ്ട്) കോടതി തുടര്‍ന­ട­പ­ടി­കള്‍ അ­വ­സാ­നി­പ്പിച്ചു.

പെണ്‍­കു­ട്ടി­ക്ക് പ്രാ­യ­പൂര്‍­ത്തി­യാ­യി­ട്ടി­ല്ലെന്നും തു­ടര്‍­ന്ന് പഠി­ക്കാന്‍ ആ­ഗ്ര­ഹ­മു­ള്ള പെണ്‍­കു­ട്ടി­യു­ടെ വി­വാ­ഹം വീ­ട്ടു­കാര്‍ നിര്‍­ബ­ന്ധി­ച്ചു ന­ട­ത്തു­ക­യാ­യി­രു­ന്നു­വെ­ന്നു­മാ­ണ് അ­ജ്ഞാ­തന്‍ കോ­ട­തി­ക്ക് അയച്ച ഊ­മ­ക്ക­ത്തില്‍ പ­റ­ഞ്ഞി­രു­ന്നത്.

ഊ­മ­ക്കത്ത് ബേ­ക്കല്‍ പോ­ലീ­സി­ന് കൈ­മാറിയ കോ­ടതി സം­ഭ­വ­ത്തെ­ക്കു­റി­ച്ച് അ­ന്വേ­ഷി­ച്ച് റി­പ്പോര്‍­ട്ട് സ­മര്‍­പ്പി­ക്കാന്‍ പോലീ­സി­നോ­ട് ആ­വ­ശ്യ­പ്പെ­ട്ടി­രുന്നു. ബേ­ക്കല്‍ എസ്.ഐ ടി. ഉ­ത്തം­ദാ­സ് സം­ഭ­വ­ത്തെ­ക്കു­റി­ച്ച് അ­ന്വേഷ­ണം ന­ട­ത്തു­ക­യും, പെണ്‍­കു­ട്ടി­യു­ടേ­യും, മാ­താ­പി­താ­ക്ക­ളു­ടേ­യും, അ­ധ്യാ­പ­ക­ന്റേയും മൊ­ഴി ശേ­ഖ­രി­ച്ച് കോ­ട­തി­ക്ക് സ­മര്‍­പ്പി­ക്കു­കയും ചെ­യ്­തി­രു­ന്നു.

18 വയ­സ്സ് പൂര്‍­ത്തി­യാ­വാന്‍ അ­ഞ്ച­ര മാ­സം അ­വ­ശേ­ഷി­ക്കു­ന്ന­താ­യി വ്യ­ക്ത­മാ­ക്കു­ന്ന ജ­ന­ന­സര്‍­ട്ടി­ഫി­ക്കറ്റും പോ­ലീ­സ് കോ­ട­തി­ക്ക് കൈ­മാ­റി­യി­രുന്നു. സം­ഭ­വ­ത്തില്‍ പ­രാ­തി­ക്കാ­രന്‍ ഇല്ലാ­ത്ത­തി­നാ­ല്‍ പോ­ലീ­സി­ന്റെ റി­പ്പോര്‍­ട്ടി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ ഊ­മ­ക്ക­ത്തി­നെ­ക്കു­റി­ച്ച് കോട­തി തു­ടര്‍ ന­ട­പ­ടി­കള്‍ അ­വ­സാ­നി­പ്പി­ക്കു­ക­യാ­യി­രുന്നു.

Keywords:  Child Marriage, court, Police, Student, Kasaragod, Kanhangad.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia