ബ്ലേഡ് സംഘത്തിന്റെ ആക്രമണത്തില്‍ പിഞ്ചുകുഞ്ഞും ദമ്പതികളും ആശുപത്രിയില്‍
Dec 11, 2012, 12:34 IST
കാഞ്ഞങ്ങാട്: ബ്ലേഡ് സംഘത്തിന്റെ ആക്രമണത്തില്‍ പിഞ്ചുകുഞ്ഞിനെയും ദമ്പതികളെയും പരിക്കുകളോടെ കാഞ്ഞങ്ങാട് നേഴ്‌സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് ബാങ്കോട്ടെ ആരിഫ്(25), ഭാര്യ ഷീന(20), മകള്‍ ഹയ(ഒന്ന്) എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഷീനയുടെ കുശാല്‍ നഗറിലെ വീട്ടില്‍ വെച്ചാണ് ഇവര്‍ ബ്ലേഡ് സംഘത്തിന്റെ ആക്രമണത്തിനിരയായത്.
ഷീനയുടെ അടുത്ത ബന്ധുവായ ജമീലയുടെ നേതൃത്വത്തില്‍ എത്തിയ ബ്ലേഡ് സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. നാല് വര്‍ഷം മുമ്പ് ആരിഫ് ജമീലയില്‍ നിന്നും എട്ട് ലക്ഷം രൂപ ബ്ലേഡ് പലിശയ്ക്ക് കടം വാങ്ങിയിരുന്നു. ഇതില്‍ 19 ലക്ഷത്തോളം രൂപ മുതലും പലിശയുമായി കൊടുത്തുതീര്‍ത്തിരുന്നു. എന്നാല്‍ മുതലായി നല്‍കിയ എട്ട് ലക്ഷം രൂപ ഇനിയും തിരിച്ചുകിട്ടാനുണ്ടെന്ന് പറഞ്ഞാണ് ജമീലയും മറ്റ് ഏതാനും പേരും ചേര്‍ന്ന് ഷീനയുടെ വീട്ടിലെത്തി ഭര്‍ത്താവ് ആരിഫിനെയും ഷീനയെയും മകള്‍ ഹയയെയും ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.
ആക്രമണത്തില്‍ ഷീനയുടെ കയ്യെല്ല് പൊട്ടിയിട്ടുണ്ട്.ആരിഫും ഭാര്യയും കുഞ്ഞും തിങ്കളാഴ്ചയാണ് കാസര്‍കോട്ടു നിന്നും ഷീനയുടെ കുശാല്‍ നഗറിലെ വീട്ടില്‍ വന്നത്. ആരിഫും ഷീനയും കുശാല്‍ നഗറിലെ വീട്ടിലെത്തിയിട്ടുണ്ടെന്ന് വിവരമറിഞ്ഞാണ് ബ്ലേഡ് സംഘം ഇവരെ തേടിയെത്തിയത്. പണം മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഷീനയെയാണ് ജമീല ആദ്യം മര്‍ദി ച്ചത്. ഇത് തടയാന്‍ ചെന്നപ്പോഴാണ് ആരിഫിനെ ക്രൂരമായി മര്‍ദിച്ചത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: Blade mafia, Attack, Baby, Injured, Hospital, Kanhangad, Kasaragod, Bangod, House, daughter-love, Wife, Police, Kerala