ട്രെയിന്‍ യാത്രക്കിടെ കാണാതായ ഗള്‍ഫുകാരന്റെ ഭാര്യയേയും മകളേയും കണ്ടെത്താന്‍ കഴിഞ്ഞില്ല; പോലീസ് ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്‍കും
Jun 15, 2015, 13:57 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15/06/2015) ട്രെയിന്‍ യാത്രക്കിടെ കാണാതായ ഗള്‍ഫുകാരന്റെ ഭാര്യയേയും മകളേയും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. ഹൊസ്ദുര്‍ഗ് എല്‍.വി. ടെമ്പിളിനടുത്ത് താമസിക്കുന്ന വിമുക്തഭടന്‍ പി.കെ. കൃഷ്ണന്റെ മകളും തലശ്ശേരി സ്വദേശി സഞ്ജയന്റെ ഭാര്യയുമായ ഋഷ്ണ(34), മകള്‍ ആര്യ (എട്ട്) എന്നിവരെയാണ് കാണാതായത്.
ഹൊസ്ദുര്‍ഗ് പോലീസിന് ഇവരെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് നേരത്തെ കൃഷ്ണന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതി 15 ന് ഇവരെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കാണിച്ച് പോലീസ് ചൊവ്വാഴ്ച കോടതിയില്‍ റിപോര്‍ട്ട് നല്‍കും.

മാര്‍ച്ച് 23 ന് രാവിലെ ട്രെയിന്‍ യാത്രക്കിടെയാണ് ഇരുവരെയും കാണാതായത്. മാര്‍ച്ച് 13 ന് ഗള്‍ഫില്‍ നിന്ന് അവധിക്ക് ഭര്‍ത്താവിനോടൊപ്പം നാട്ടിലെത്തിയതാണ് ഋഷ്ണ. തലശ്ശേരിയിലെ ഭര്‍തൃ ഗൃഹത്തില്‍ എത്തിയതിന് ശേഷം 16 ന് ഭര്‍ത്താവ് സഞ്ജയും ഋഷ്ണയും മകള്‍ ആര്യയും ഹൊസ്ദുര്‍ഗിലെ വീട്ടിലേക്ക് വന്നിരുന്നു. പിറ്റേ ദിവസം സഞ്ജയ് തലശ്ശേരിയിലേക്ക് മടങ്ങി.
മാര്‍ച്ച് 23 ന് രാവിലെ എട്ട് മണിയോടെ എഗ്മൂര്‍ എക്‌സ്പ്രസില്‍ ഋഷ്ണയേയും മകളേയും പിതാവ് കൃഷ്ണന്‍ തലശ്ശേരിയിലെ ഭര്‍തൃവീട്ടിലേക്ക് യാത്രയയക്കുകയായിരുന്നു. ഭര്‍ത്താവ് തലശ്ശേരി റെയില്‍വെ സ്‌റ്റേഷനില്‍ ഇവരെ കാത്ത് നിന്നെങ്കിലും അവര്‍ അവിടെ എത്തിയില്ല. റെയില്‍വെ സ്‌റ്റേഷനില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.