ലോക്കര്‍ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു
Jan 8, 2012, 11:11 IST
കാഞ്ഞങ്ങാട്: ലോക്കര്‍ ലോറയില്‍നിന്ന് ഇറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ദേഹത്ത് വീണ് പരിക്കേറ്റ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു. കാഞ്ഞങ്ങാട് ഗാര്‍ഡര്‍ വളപ്പിലെ അബ്ദുല്‍ റസാഖ് (48) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കാഞ്ഞങ്ങാട് ഗോകുലം ടവറിലാണ് അപകടം നടന്നത്. ഗോകുലം കമ്പനിയുടെ ലോക്കര്‍ ലോറിയില്‍നിന്ന് ഇറക്കുമ്പോള്‍ താഴെഭാഗത്ത് പിടിച്ച് നില്‍ക്കുകയായിരുന്നു അബ്ദുല്‍ റസാഖിന്റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ലോക്കറിനടിയില്‍ അകപ്പെട്ട റസാഖിനെ, ഒപ്പമുണ്ടായിരുന്നവരും തൊഴിലാളികളും ചേര്‍ന്നാണ് പുറത്തെടുത്തത്. ഒരു ടണ്ണോളം ഭാരമുള്ളതാണ് ലോക്കര്‍. ഭാര്യ: ബീഫാത്തിമ. മക്കള്‍: റഹീന, അമീര്‍, റസീന, സമീര്‍. മരുമകന്‍: ജാഫര്‍ (മൂവാരിക്കുണ്ട്). ശവസംസ്‌കാരം ഞായറാഴ്ച 12 മണിക്ക് കോട്ടച്ചേരി മുബാറക്ക് പള്ളി ഖബര്‍സ്ഥാനില്‍.
Keywords: Obituary, Kasaragod, Kanhangad
Keywords: Obituary, Kasaragod, Kanhangad