മായംകലര്‍ന്ന ചിപ്‌സ് വില്‍പന നടത്തിയ കൂള്‍ബാര്‍ ഉടമയ്ക്ക് തടവും പിഴയും
Sep 24, 2014, 12:04 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.09.2014) മായംകലര്‍ന്ന ബനാന ചിപ്‌സ് വില്‍പന നടത്തിയ കൂള്‍ബാര്‍ ഉടമയ്ക്ക് തടവും പിഴയും. അതിഞ്ഞാല്‍ തെക്കെപുറത്തെ ബ്ലൂബെറി ബേക്കറി ആന്‍ഡ് കൂള്‍ബാര്‍ ഉടമ പയ്യന്നൂര്‍ സ്വദേശി കെ. നിയാസ് (32), ജീവനക്കാരായ കാഞ്ഞങ്ങാട് ടി.ബി റോഡിലെ സി.പി നിയാസ് (48), കൊയിലാണ്ടി സ്വദേശി കെ. രാധാകൃഷ്ണന്‍ (35) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) 500 രൂപ പിഴയടക്കാനും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചത്.
2010 ജൂണ്‍ ഒമ്പതിന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് കടയില്‍ മായം കലര്‍ന്ന ചിപ്‌സ് വില്‍പ്പനയ്ക്ക് വെച്ചതായി കണ്ടെത്തിയത്. രാസപരിശോധനയില്‍ ചിപ്‌സില്‍ മായം കലര്‍ന്നതായി കണ്ടെത്തിയിരുന്നു. മായംകലര്‍ന്ന ചിപ്‌സ് വില്‍പനയ്ക്ക് വെച്ച കുറ്റത്തിനാണ് പ്രതികളെ ശിക്ഷിച്ചത്.
Keywords : Kanhangad, Court, Accuse, Kasaragod, Kerala, K. Niyas, CP Niyas, K. Radhakrishnan, Fine.