city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷയെ ബ്യൂട്ടീ പാര്‍ലര്‍ ഉല്‍ഘാടനത്തില്‍ അപമാനിച്ച സംഭവം വിവാദമാകുന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 02.12.2014) കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷയെ ബ്യൂട്ടീ പാര്‍ലര്‍ ഉല്‍ഘാടന ചടങ്ങിനിടെ അപമാനിച്ച സംഭവം വിവാദമാകുന്നു. കാഞ്ഞങ്ങാട്ട് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യപ്പെട്ട ബ്യൂട്ടീ പാര്‍ലര്‍ ഉദ്ഘാടന ചടങ്ങിനിടെയാണ് നഗരസഭ അധ്യക്ഷ കെ. ദിവ്യയ്ക്ക് അപമാനം നേരിടേണ്ടി വന്നത്.

ബ്യൂട്ടി പാര്‍ലറിന്റെ നാടമുറിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചത് ചന്ദന മഴ സീരിയല്‍ താരം മേഘ്‌നയാണ്. നാടമുറിക്കാന്‍ നടിയും ഇതിന് ശേഷം നിലവിളക്ക് കൊടുക്കാന്‍ നഗരസഭാ അധ്യക്ഷയും നില്‍ക്കുമ്പോഴാണ് പെട്ടെന്ന് ഉന്തിതള്ളിവന്ന വീഡിയോ ഗ്രാഫര്‍ നഗരസഭാ അധ്യക്ഷയടക്കമുള്ളവരെ തള്ളിമാറ്റി നടി നാടമുറിക്കുന്ന 'കത്രിക' ക്യാമറയില്‍ ഫോക്കസ് ചെയ്തത്.

നഗരസഭാ അധ്യക്ഷ അടക്കമുള്ള സ്ത്രീകളെ അപമാനിക്കുന്ന തരത്തിലായിരുന്നു പാര്‍ലറിന്റെ ഉടമയുടെ അടുത്ത ബന്ധുകൂടിയായ വീഡിയോ ഗ്രാഫറുടെ നടപടി. നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്നതിന്റെ വീഡിയോയും ഫോട്ടോയും സാധാരണ പിടിക്കുന്നത് മുറിയുടെ ഉള്ളില്‍കടന്നാണ്. എന്നാല്‍ ഇയാള്‍ക്ക് ഉദ്ഘാടനത്തിന്റെ ഫോട്ടോയില്‍ തന്റെ ചിത്രം വരികയും വേണം വീഡിയോ പിടിക്കുകയും വേണമെന്ന രീതിയിലായിരുന്നു പ്രവൃത്തി.

ഭീമാകാരനായ വീഡിയോ ഗ്രാഫറുടെ തള്ളലില്‍ ഞെരിഞ്ഞമര്‍ന്ന നഗരസഭാ അധ്യക്ഷ ദിവ്യ അടക്കമുള്ളവര്‍ തള്ളല്ലേ.. തള്ളല്ലേ എന്നു പറഞ്ഞെങ്കിലും ഇയാള്‍ പിന്മാറാന്‍ കൂട്ടാക്കിയിരുന്നില്ല. ചടങ്ങില്‍ അപമാനിക്കപ്പെട്ടതായി നഗരസഭാ അധ്യക്ഷ പിന്നീട് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ബ്യൂട്ടീ പാര്‍ലര്‍ ഉടമയുടെ ഭാര്യാ സഹോദരി ഭര്‍ത്താവായ ഇയാള്‍ കണ്ണൂരിലെ ജ്വല്ലറി ഉടമയാണെന്ന് പിന്നീട് വെളിപ്പെട്ടിട്ടുണ്ട്.

നഗരസഭാ അധ്യക്ഷ അപമാനിക്കപ്പെട്ട സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടിരുന്ന നേതൃരോഗ വിദഗ്ദ്ധ ഡോ. ത്രേസ്യാമ ജോസ് അടക്കമുള്ള സ്ത്രീകളും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തിയില്‍ നീരസം പ്രകടിപ്പിച്ചിരുന്നു. സ്ത്രീകളോടുള്ള മാന്യതപോലും ഇയാള്‍ കാണിച്ചില്ലെന്നാണ് ആക്ഷേപം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷയെ ബ്യൂട്ടീ പാര്‍ലര്‍ ഉല്‍ഘാടനത്തില്‍ അപമാനിച്ച സംഭവം വിവാദമാകുന്നു

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia