city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്‌ഫോടകവസ്തു കവര്‍ച്ച: ക്രഷര്‍ ഉടമയുടെ മൊഴിയില്‍ വൈരുധ്യം

സ്‌ഫോടകവസ്തു കവര്‍ച്ച: ക്രഷര്‍ ഉടമയുടെ മൊഴിയില്‍ വൈരുധ്യം
അമ്പലത്തറ: പോലീസ് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച സ്‌ഫോടക വസ്തുക്കള്‍ പറക്ലായിയിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ നിന്ന് കവര്‍ച്ച ചെയ്യപ്പെട്ട സംഭവത്തില്‍ പോലീസ് ഇരുട്ടില്‍ തപ്പുന്നു.
ഒരു നഗരം മുഴുവന്‍ ചാരമാക്കാന്‍ കഴിയുന്നത്ര തോതിലുള്ള സ്‌ഫോടകവസ്തുക്കള്‍ കവര്‍ച്ച ചെയ്യപ്പെട്ടെങ്കിലും ഈ കവര്‍ച്ചക്ക് പിന്നില്‍ ആരാണെന്നും സ്‌ഫോടകവസ്തുക്കള്‍ എവിടെയെത്തിയെന്ന് കണ്ടെത്താന്‍ പോലീസിന് ഇനിയും കഴിഞ്ഞിട്ടില്ല.


ക്രഷര്‍ ഉടമ മാലക്കല്ലിലെ ആലുക്കാല്‍ ജോണിയെ പോലീസ് സംശയദൃഷ്ടിയോടെയാണ് ഇപ്പോള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഇന്റലിജന്‍സ് ബ്യൂറോ ഉള്‍പ്പെടെ ആഭ്യന്തരവകുപ്പിലെ നിരവധി ഏജന്‍സികള്‍ ജോണിയെ ചോദ്യം ചെയ്‌തെങ്കിലും സത്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സ്‌ഫോടകവസ്തുക്കള്‍ കവര്‍ച്ച ചെയ്ത സംഭവവുമായി മാവോയിസ്റ്റുകള്‍ക്ക് ബന്ധമുണ്ടെന്നാണ് ഇന്റലിജന്‍സ്ബ്യൂ റോ കഴിഞ്ഞ ദിവസം ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് ചെയ്തത്. ഇന്റലിജന്‍സ് ബ്യൂറോ ജോയിന്റ് ഡയറക്ടര്‍ ഹരിസേനവര്‍മ്മ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പ് ഗൗരവത്തോടെ വിലയിരുത്തിവരുന്നു.

ക്രഷര്‍ ഉടമ ജോണി കളവ് പറയുകയാണെന്നാണ് പോലീസ് പറയുന്നത്. എല്ലാ ദിവസവും പറക്കളായിലെത്താറുണ്ടെന്നും സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ച കെട്ടിടം പരിശോധിക്കാറുണ്ടെന്നും കണക്കുകള്‍ ശരിയാക്കാറുണ്ടെന്നും ജോണി പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് നടത്തിയ രഹസ്യാനേ്വഷണത്തില്‍ ജോണിയുടെ മൊഴി കളവാണെന്ന് കണ്ടെത്തി. കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ ഒരിക്കല്‍ മാത്രമാണ് ജോണി പറക്ലായില്‍ എത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ജോണിയുടെ മൊബൈല്‍ഫോണിലെ വിവരങ്ങള്‍ ശേ ഖരിച്ചുവരികയാണ് അനേ്വഷണസംഘം. ജോണിയുടെ അറിവോടുകൂടി സ്‌ഫോടകവസ്തുക്കള്‍ അജ്ഞാതകേന്ദ്രത്തിലേക്ക് തട്ടിക്കൊണ്ടുപോയെന്ന സൂചനയും പോലീസ് തള്ളിക്കളയുന്നില്ല. ഹൊസ്ദുര്‍ഗ് സിഐ കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ അന്വേഷണം ഇപ്പോള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Keywords: Ambalathara, explosives-robbery, kasaragod, Investigation, Kanhangad.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia