ഹൊസ്ദുര്‍ഗ് സഹകരണ ബാങ്കില്‍ വാര്‍ഷിക കലണ്ടര്‍ വിവാദം
Dec 18, 2012, 23:33 IST
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്കില്‍ വാര്‍ഷിക കലണ്ടര്‍ വിവാദം. കോണ്‍ഗ്രസ് ഐയും ബി.ജെ.പിയും മുസ്ലിംലീഗും തോളോട്‌തോളുരുമ്മി ഭരിക്കുന്ന ഈ ബാങ്കിലെ മെമ്പര്‍മാര്‍ക്ക് സൗജന്യമായി വിതരണം ചെയ്യാന്‍ 2013 വര്‍ഷത്തേക്ക് തയ്യാറാക്കിയ കലണ്ടറിലാണ് വിവാദത്തിന്റെ അച്ചടി പുരണ്ടത്.
രാഷ്ട്രപിതാവ് ഗാന്ധിജി, പ്രധാനമന്ത്രിമാരായിരുന്ന ജവഹര്‍ലാല്‍നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി എന്നിവരുടെ ബഹുവര്‍ണ്ണ ചിത്രങ്ങള്‍ ആലേഖനം ചെയ്ത 3000 കലണ്ടറാണ് അച്ചടിച്ച് വിതരണത്തിന് തയ്യാറാക്കി വെച്ചത്. എന്നാല്‍ ഭരണസമിതിയുടെ യോഗ തീരുമാനത്തിന് വിരുദ്ധമായാണ് ദേശീയ നേതാക്കളുടെ ചിത്രങ്ങള്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തിയതെന്ന പരാതിയുമായി ഭരണസമിതിയിലെ ബി.ജെ.പി. അംഗങ്ങള്‍ രംഗത്തുവന്നതോടെ വാര്‍ഷിക കലണ്ടര്‍ പുറത്തിറക്കാന്‍ കഴിയാതെ പോവുകയായിരുന്നു. ഭരണസമിതി യോഗത്തില്‍ വാര്‍ഷിക കലണ്ടര്‍ ഏത് രീതിയിലായിരിക്കണമെന്ന ചര്‍ച്ച നടന്നിരുന്നു.
കന്നുപൂട്ടുന്ന കര്‍ഷകന്റെ ചിഹ്നം ആലേഖനം ചെയ്ത കലണ്ടര്‍ അച്ചടിച്ചാല്‍ മതിയെന്നായിരുന്നു യോഗം തീരുമാനിച്ചത്. വിവിധ സഹകരണ സ്ഥാപനങ്ങളുടെ കലണ്ടറുകള്‍ പരിശോധിച്ചതിന് ശേഷമാണ് ഈ തീരുമാനമെടുത്തത്. ജില്ലാ സഹകരണ ബാങ്കിന്റെ കലണ്ടറില്‍ കന്നുപൂട്ടുന്ന കര്‍ഷകന്റെ ചിത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഈ തീരുമാനമെടുത്ത് പിരിഞ്ഞെങ്കിലും കലണ്ടര്‍ അച്ചടിച്ചെത്തിയപ്പോള്‍ കന്നുപൂട്ടുന്ന കര്‍ഷകന് പകരം നാല് ദേശീയ നേതാക്കളുടെ ചിത്രമാണ് കലണ്ടറില്‍ ആലേഖനം ചെയ്തത്. ഭരണസമിതി യോഗ തീരുമാനത്തിന് വിരുദ്ധമായി അച്ചടിച്ച കലണ്ടര്‍ പുറത്തിറക്കരുതെന്ന് ബി.ജെ.പി. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ വാശിപിടിച്ചു. മുസ്ലിംലീഗ് അംഗങ്ങളും ബി.ജെ.പിയുടെ ഈ നിലപാടിനെ അനുകൂലിക്കുകയായിരുന്നു. ഒടുവില്‍ കലണ്ടര്‍ വിതരണം ചെയ്യേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു. ഏതാണ്ട് 35,000 രൂപ ചിലവഴിച്ചാണ് കലണ്ടര്‍ അച്ചടിച്ചത്.
നേരത്തെ ബോര്‍ഡ് യോഗം കൈക്കൊണ്ട തീരുമാനമനുസരിച്ച കലണ്ടര്‍ അച്ചടിച്ചാല്‍ മതിയെന്ന കടുത്ത നിലപാടിലാണ് ബിജെപി അംഗങ്ങള്‍. ബുധനാഴ്ച ചേരുന്ന ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനമെടുക്കും.

Keywords : Kanhangad, Hosdurg, Co-operation-bank, Calendar, Issue, Congress, B.J.P, Muslim League, Members, Gandhiji, Jawaharlal Nehru, Indira Gandi, Rajiv Gandi, Malayalam News, Kerala.